വരനൊപ്പമെത്തിയെ ഡിജെ പാര്‍ട്ടി ഇഷ്ടപ്പെട്ടില്ല; വിവാഹം വേണ്ടെന്നുവെച്ച് വധുവിന്റെ അച്ഛന്‍

വിവാഹം ആഘോഷമാക്കാന് എത്തിയ ഡിജെ പാര്ട്ടി കാരണം വിഹാഹം വേണ്ടന്നുവെച്ച് വധുവിന്റെ പിതാവ്. വരന്റെ വീട്ടുകാര്ക്ക് ഒപ്പം എത്തിയ ഡിജെ സംഘത്തെ കണ്ട് രോഷാകുലനായാണ് വധുവിന്റെ അച്ഛന് വിവാഹം വേണ്ടെന്ന് വെച്ചത്. ലക്നൗവിനടുത്തുള്ള ചോളാപൂര് ഗ്രാമത്തിലാണ് സംഭവം. വിവാഹ ഘോഷയാത്രയ്ക്കായി വാദ്യമേളക്കാരെ എത്തിക്കാമെന്ന വാക്ക് വരന്റെ വീട്ടുകാര് പാലിച്ചില്ലെന്ന് കുറ്റത്തിനാണ് ഈ കടുത്ത തീരുമാനം വധുവിന്റെ അച്ചന് കൈക്കൊണ്ടത്
 | 
വരനൊപ്പമെത്തിയെ ഡിജെ പാര്‍ട്ടി ഇഷ്ടപ്പെട്ടില്ല; വിവാഹം വേണ്ടെന്നുവെച്ച് വധുവിന്റെ അച്ഛന്‍

ലക്നൗ : വിവാഹം ആഘോഷമാക്കാന്‍ എത്തിയ ഡിജെ പാര്‍ട്ടി കാരണം വിഹാഹം വേണ്ടന്നുവെച്ച് വധുവിന്റെ പിതാവ്. വരന്റെ വീട്ടുകാര്‍ക്ക് ഒപ്പം എത്തിയ ഡിജെ സംഘത്തെ കണ്ട് രോഷാകുലനായാണ് വധുവിന്റെ അച്ഛന്‍ വിവാഹം വേണ്ടെന്ന് വെച്ചത്. ലക്‌നൗവിനടുത്തുള്ള ചോളാപൂര്‍ ഗ്രാമത്തിലാണ് സംഭവം. വിവാഹ ഘോഷയാത്രയ്ക്കായി വാദ്യമേളക്കാരെ എത്തിക്കാമെന്ന വാക്ക് വരന്റെ വീട്ടുകാര്‍ പാലിച്ചില്ലെന്ന് കുറ്റത്തിനാണ് ഈ കടുത്ത തീരുമാനം വധുവിന്റെ അച്ചന്‍ കൈക്കൊണ്ടത്.

സംഭവം കയ്യാങ്കളി വരെയായപ്പോള്‍ പഞ്ചായത്ത് കൂടിയാണ് ഇരുകൂട്ടരേയും പിന്‍തിരിപ്പിച്ചത്. വിവാഹം നിശ്ചയിച്ചപ്പോള്‍ തന്നെ വാദ്യസംഘത്തെ വരന്റെ വീട്ടുകാര്‍ ഏര്‍പ്പാടാക്കണമെന്നായിരുന്നു തീരുമാനം. വിവാഹ സമയത്തെ പരമ്പരാഗത വാദ്യ മേളങ്ങളാണ് വധുവിന്റെ പിതാവ് ഉദ്ദേശിച്ചിരുന്നത് എന്നാല്‍ വരനൊപ്പം എത്തിയതാകട്ടെ ഡിജെ സംഘവും. ഒപ്പമെത്തിയ ഡിജെ സംഘത്തോടൊപ്പം വരനും കൂട്ടരും നൃത്തം തുടങ്ങിയതോടെ പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ച് വധുവിന്റെ അച്ഛന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.

ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിവാഹത്തിനെത്തിയ അതിഥികളും തര്‍ക്കത്തില്‍ പങ്ക് ചേര്‍ന്നു. തുടര്‍ന്ന് തര്‍ക്കം കൈവിട്ട് പോകുന്ന അവസ്ഥയില്‍ അതിഥികളിലൊരാള്‍ പൊലീസിനെ വിളിച്ചു വരുത്തിയാണ് രംഗം ശാന്തമാക്കിയത്. പിറ്റേ ദിവസം തന്നെ വിവാഹത്തിന് താത്പര്യമില്ലെന്ന് രണ്ട് കൂട്ടരും പഞ്ചായത്തില്‍ അറിയിക്കുകയും ഇവര്‍ പരസ്പരം കൈമാറിയ സമ്മാനങ്ങളും മറ്റും തിരിച്ച് നല്‍കുകയും ചെയ്തു.