ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ അണ്‍ലിമിറ്റഡ് കോളുകള്‍ക്കുള്ള മാസവാടക പകുതിയായി കുറച്ചു

ബിഎസ്എന്എല് ലാന്ഡ്ലൈനില് നിന്നുള്ള അണ്ലിമിറ്റഡ് കോളുകള്ക്കുള്ള പ്രതിമാസ വാടക പകുതിയായി കുറച്ചു. 99 രൂപയായിരുന്നു ഇതുവരെ ഈടാക്കിയിരുന്നത്. ഇത് 49 രൂപയാക്കി കുറച്ചു. പുതിയ വരിക്കാര്ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കിയിരിക്കുന്നത്.
 | 

ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ അണ്‍ലിമിറ്റഡ് കോളുകള്‍ക്കുള്ള മാസവാടക പകുതിയായി കുറച്ചു

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈനില്‍ നിന്നുള്ള അണ്‍ലിമിറ്റഡ് കോളുകള്‍ക്കുള്ള പ്രതിമാസ വാടക പകുതിയായി കുറച്ചു. 99 രൂപയായിരുന്നു ഇതുവരെ ഈടാക്കിയിരുന്നത്. ഇത് 49 രൂപയാക്കി കുറച്ചു. പുതിയ വരിക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കിയിരിക്കുന്നത്.

ഞായറാഴ്ചകളിലും രാത്രി 9 മണിക്കു ശേഷവുമാണ് ഏതു നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകള്‍ വിളിക്കാന്‍ ബിഎസ്എന്‍എല്‍ സൗകര്യമൊരുക്കുന്നത്. പുതിയ ഉപഭോക്താക്കളെ ലാന്‍ഡ്‌ലൈന്‍ സര്‍വ്വീസിലേക്ക് ആകര്‍ഷിക്കാനാണ് ബിഎസ്എന്‍എല്‍ എക്‌സ്പീരിയന്‍സ് എല്‍എല്‍49 എന്ന ഈ ഓഫര്‍ ലക്ഷ്യമിടുന്നത്.

ഈ ഓഫര്‍ പ്രകാരം പുതിയതായി വരിക്കാരാവുന്നവര്‍ക്ക് ആദ്യ 6 മാസത്തേക്കാണ് താരിഫ് റേറ്റില്‍ ഇളവുണ്ടാവുന്നത്. തുടര്‍ന്ന് സാധാരണ താരിഫ് റേറ്റില്‍ ആയിരിക്കും ഓഫര്‍ ലഭ്യമാവുക. ഞായറാഴ്ചയും രാത്രി 9 മണി മുതല്‍ വെളുപ്പിന് 7 മണിവരെയുമാണ് ഓഫര്‍ ലഭിക്കുന്നത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ലാന്‍ഡ്‌ലൈന്‍ വോയിസ് കോള്‍ ഓഫറാണിതെന്ന് ബിഎസ്എന്‍എല്‍ ഡയറക്ടര്‍ എന്‍. കെ ഗുപ്ത അവകാശപ്പെടുന്നു.