149 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍; വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

149 രൂപയ്ക്ക് അണ്ലിമിറ്റഡ് കോളുകള് നല്കുന്ന വമ്പന് ഓഫറുമായി ബിഎസ്എന്എല്. മറ്റു നെറ്റ് വര്ക്കുകളിലേക്കും ലോക്കല്, എസ്റ്റിഡി കോളുകളും ഈ പദ്ധതിയില് ലഭ്യമാകും. 28 ദിവസത്തേക്കുള്ള പാക്കേജില് 300 എംബി ഇന്റര്നെറ്റ്, 100 എസ്എംഎസ് എന്നിവയും സൗജന്യമായി ലഭിക്കും.
 | 

149 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍; വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: 149 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കുന്ന വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. മറ്റു നെറ്റ് വര്‍ക്കുകളിലേക്കും ലോക്കല്‍, എസ്റ്റിഡി കോളുകളും ഈ പദ്ധതിയില്‍ ലഭ്യമാകും. 28 ദിവസത്തേക്കുള്ള പാക്കേജില്‍ 300 എംബി ഇന്റര്‍നെറ്റ്, 100 എസ്എംഎസ് എന്നിവയും സൗജന്യമായി ലഭിക്കും.

ജിയോയുമായി മത്സരത്തിന് ഉറച്ചു തന്നെയാണ് ബിഎസ്എന്‍എല്‍ പുതിയ പദ്ധതികളുമായി രംഗത്തെത്തുന്നത്. പുതുവത്സരത്തില്‍ പുതിയ ഓഫര്‍ അവതരിപ്പിക്കാനാണ് പദ്ധതിയെന്നാണ് വിവരം. ജിയോ വെല്‍ക്കം ഓഫറുകള്‍ മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് ബിഎസ്എന്‍എലും പുതിയ അണ്‍ലിമിറ്റഡ് കോള്‍ അവതരിപ്പിച്ചത്.