അണ്‍ലിമിറ്റഡ് 3ജി ഓഫറുമായി ബിഎസ്എന്‍എല്‍; മത്സരം ജിയോയുടെ പുതുവര്‍ഷ ഒാഫറിനോട്

2017 മാര്ച്ച് 31 വരെ സൗജന്യ ഓഫറുകള് നീട്ടിയ റിലയന്സ് ജിയോയുമായി വീണ്ടും മത്സരത്തിനൊരുങ്ങി ബിഎസ്എന്എല്. അണ്ലിമിറ്റഡ് 3ജി ഓഫറാണ് ബിഎസ്എന്എല് അവതരിപ്പിച്ചിരിക്കുന്നത്. 498 എന്ന എസ്ടിവി പ്ലാനിലാണ് 24 ദിവസത്തേക്ക് അണ്ലിമിറ്റഡ് അതിവേഗ 3ജി സേവനം നല്കുന്നത്.
 | 

അണ്‍ലിമിറ്റഡ് 3ജി ഓഫറുമായി ബിഎസ്എന്‍എല്‍; മത്സരം ജിയോയുടെ പുതുവര്‍ഷ ഒാഫറിനോട്

ന്യൂഡല്‍ഹി: 2017 മാര്‍ച്ച് 31 വരെ സൗജന്യ ഓഫറുകള്‍ നീട്ടിയ റിലയന്‍സ് ജിയോയുമായി വീണ്ടും മത്സരത്തിനൊരുങ്ങി ബിഎസ്എന്‍എല്‍. അണ്‍ലിമിറ്റഡ് 3ജി ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 498 എന്ന എസ്ടിവി പ്ലാനിലാണ് 24 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് അതിവേഗ 3ജി സേവനം നല്‍കുന്നത്.

ചില പ്ലാനുകളുടെ ഡേറ്റാ പരിധിയും ബിഎസ്എന്‍എല്‍ വര്‍ദ്ധിപ്പിച്ചു. 9 ജിബി നല്‍കിയിരുന്ന 1498 രൂപയുടെ പ്ലാനില്‍ ഇനി മുതല്‍ 18 ജിബി ലഭിക്കും. 2799 രൂപയ്ക്ക് ലഭിച്ചിരുന്ന 18 ജിബി പ്ലാനില്‍ ഇനി 36 ജിബി ലഭ്യമാകും. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഇത് ലഭ്യമാക്കുമെന്നാണ് ബിഎസ്എന്‍എല്‍ അറിയിക്കുന്നത്.

വന്‍ ഓഫറുകളുമായി അവതരിപ്പിക്കപ്പെട്ട ജിയോയുമായി മത്സരിക്കാന്‍ ആദ്യം രംഗത്തിറങ്ങിയത് ബിഎസ്എന്‍എല്‍ ആയിരുന്നു. ഡിസംബര്‍ 31 ന് അവസാനിക്കേണ്ട വെല്‍ക്കെ ഓഫറുകളാണ് ജിയോ മൂന്നു മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചത്. ഇത് നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിക്കുമെന്ന് ട്രായ് വ്യക്തമാക്കിയിരുന്നു.