36 രൂപയ്ക്ക് ഒരു ജിബി ഡേറ്റ; ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിക്കുന്നു

4ജി സേവനം അവതരിപ്പിട്ടില്ലെങ്കിലും സൗജന്യ 4 ജി നല്കുന്ന ജിയോയുമായി മത്സരിക്കാന് ബിഎസ്എന്എല് തകര്പ്പന് ഓഫറുകളാണ് നല്കുന്നത്. പുതിയ ഓഫറനുസരിച്ച് ബിഎസ്എന്എല് ഉപഭോക്താവ് 1 ജിബി ഡേറ്റയ്ക്ക് വെറും 36 രൂപ മാത്രം നല്കിയാല് മതിയാകും. നിലവില് 50 രൂപയ്ക്ക് 1 ജിബി ഡേറ്റ നല്കുന്ന ജിയോയാണ് ഏറ്റവും കുറഞ്ഞ നിരക്കില് ഇന്റര്നെറ്റ് നല്കുന്നത്.
 | 

36 രൂപയ്ക്ക് ഒരു ജിബി ഡേറ്റ; ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിക്കുന്നു

ന്യൂഡല്‍ഹി: 4ജി സേവനം അവതരിപ്പിട്ടില്ലെങ്കിലും സൗജന്യ 4 ജി നല്‍കുന്ന ജിയോയുമായി മത്സരിക്കാന്‍ ബിഎസ്എന്‍എല്‍ തകര്‍പ്പന്‍ ഓഫറുകളാണ് നല്‍കുന്നത്. പുതിയ ഓഫറനുസരിച്ച് ബിഎസ്എന്‍എല്‍ ഉപഭോക്താവ് 1 ജിബി ഡേറ്റയ്ക്ക് വെറും 36 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. നിലവില്‍ 50 രൂപയ്ക്ക് 1 ജിബി ഡേറ്റ നല്‍കുന്ന ജിയോയാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് നല്‍കുന്നത്.

28 ദിവസം കാലാവധിയുള്ള 291 രൂപയുടെ പ്ലാനില്‍ ബിഎസ്എന്‍എല്‍ ഇനി മുതല്‍ 8 ജിബി ഡേറ്റ നല്‍കും. 2 ജിബിയായിരുന്നു ഈ പ്ലാനില്‍ ഇതുവരെ നല്‍കിയിരുന്നത്. 78 രൂപയുടെ പ്ലാനില്‍ 2 ജിബിയുടെ ലഭ്യമാക്കും. ഈ പദ്ധതികള്‍ എടുത്താല്‍ ഒരു ജിബിക്ക് കമ്പനി ഈടാക്കുന്നത് വെറും 36 രൂപ മാത്രമാണ്. മൊബൈല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

ഫെബ്രുവരി 6 മുതല്‍ പുതിയ പ്ലാനുകള്‍ ലഭ്യമാകും. പ്രീപെയ്ഡ് വരിക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത് അവതരിപ്പിച്ചതെന്ന് ബിഎസ്എന്‍എല്‍ ഡയറക്ടര്‍ ആര്‍.കെ.മിത്തല്‍ പറഞ്ഞു.