339 രൂപയുടെ പ്ലാനില്‍ ദിവസവും 3 ജിബി; ഡേറ്റ മത്സരത്തില്‍ സ്‌കോര്‍ ചെയ്ത് ബിഎസ്എന്‍എല്‍

റിലയന്സ് ജിയോയുടെ ധന്ധനാധന് പ്ലാനിനോട് മത്സരിച്ച് ബിഎസ്എന്എല് അവതരിപ്പിച്ച 339 രൂപയുടെ പ്രീപെയ്ഡ് പ്ലാനില് ഇനി മുതല് ദിവസവും ലഭ്യമാകുന്നത് മൂന്ന് ജിബി ഡേറ്റ. രണ്ട് ജിബി ഡേറ്റ നല്കിക്കൊണ്ട് അവതരിപ്പിച്ച പദ്ധതിയിലാണ് ഉപഭോക്താക്കള്ക്ക് സന്തോഷം പകരുന്ന വിധത്തില് ഡേറ്റ വാരിക്കോരി നല്കുന്നത്. മൂന്ന് ജിബി ഉപയോഗിച്ചു തീര്ന്നാല് 80 കെബിപിഎസ് ആയി സ്പീഡ് കുറയും. 339 പ്ലാന് ജനങ്ങള് സ്വീകരിച്ചതോടെയാണ് ഡേറ്റ പരിധി വര്ദ്ധിപ്പിച്ചത്.
 | 

339 രൂപയുടെ പ്ലാനില്‍ ദിവസവും 3 ജിബി; ഡേറ്റ മത്സരത്തില്‍ സ്‌കോര്‍ ചെയ്ത് ബിഎസ്എന്‍എല്‍

മുംബൈ: റിലയന്‍സ് ജിയോയുടെ ധന്‍ധനാധന്‍ പ്ലാനിനോട് മത്സരിച്ച് ബിഎസ്എന്‍എല്‍ അവതരിപ്പിച്ച 339 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ ഇനി മുതല്‍ ദിവസവും ലഭ്യമാകുന്നത് മൂന്ന് ജിബി ഡേറ്റ. രണ്ട് ജിബി ഡേറ്റ നല്‍കിക്കൊണ്ട് അവതരിപ്പിച്ച പദ്ധതിയിലാണ് ഉപഭോക്താക്കള്‍ക്ക് സന്തോഷം പകരുന്ന വിധത്തില്‍ ഡേറ്റ വാരിക്കോരി നല്‍കുന്നത്. മൂന്ന് ജിബി ഉപയോഗിച്ചു തീര്‍ന്നാല്‍ 80 കെബിപിഎസ് ആയി സ്പീഡ് കുറയും. 339 പ്ലാന്‍ ജനങ്ങള്‍ സ്വീകരിച്ചതോടെയാണ് ഡേറ്റ പരിധി വര്‍ദ്ധിപ്പിച്ചത്.

മൂന്ന് പുതിയ പ്ലാനുകള്‍ കൂടി ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. 349 രൂപയുടെ ദില്‍ ഖോല്‍കെ ബോല്‍, 333 രൂപയുടെ ട്രിപ്പിള്‍ ഏസ്, 395 രൂപയുടെ നെഹ്‌ലേ പേ ദെഹ്ല എന്നിവയാണ് അവതരിപ്പിച്ചത്. 349 രൂപയുടെ പ്ലാനില്‍ ദിവസം 2 ജിബി ഡേറ്റയും ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകളും ലഭിക്കും. 28 ദിവസമാണ് കാലാവധി.

333 രൂപയുടെ പ്ലാനില്‍ 3 ജിബി ഡേറ്റയാണ് ദിവസവും ലഭിക്കുക. 90 ദിവസമാണ് കാലാവധി. 395 രൂപയുടെ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡേറ്റയും ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് 3000 മിനിറ്റും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 1800 മിനിറ്റും ഫ്രീകോളുകളും ലഭിക്കും. 71 ദിവസത്തെ കാലാവധിയാണ് ഇതിന് ഉള്ളത്.

റിലയന്‍സ് ജിയോ ധന്‍ധനാധന്‍ ഓഫറില്‍ 309 രൂപയുടെ റീച്ചാര്‍ജില്‍ ദിവസം 1 ജിബിയും 509 രൂപയ്ക്ക് 2 ജിബിയുമാണ് പരിധി. പ്രൈം അംഗങ്ങള്‍ക്കു മാത്രമേ ഈ പദ്ധതി ലഭിക്കുകയുള്ളു. ബിഎസ്എന്‍എല്‍ പ്ലാനുകള്‍ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.