2000 രൂപയുടെ ഫീച്ചര്‍ ഫോണും സൗജന്യ കോളുകളുമായി ബിഎസ്എന്‍എല്‍

2000 രൂപയുടെ ഫീച്ചര് ഫോണും സൗജന്യ കോളുകളുമായി ബിഎസ്എന്എല്
 | 

2000 രൂപയുടെ ഫീച്ചര്‍ ഫോണും സൗജന്യ കോളുകളുമായി ബിഎസ്എന്‍എല്‍

മുംബൈ: 2000 രൂപയുടെ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. ജിയോ അവതരിപ്പിക്കുന്ന 1500 രൂപയുടെ ഫീച്ചര്‍ ഫോണ്‍ വെല്ലുവിലി സ്വീകരിച്ചാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എലും ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നത്. സൗജന്യ കോളുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇതില്‍ ലഭിക്കും.

ഇന്ത്യന്‍ ഫോണ്‍ നിര്‍മാതാക്കളായ ലാവ, മൈക്രോമാക്‌സ് എന്നിവയുമായി സഹകരിച്ചാണ് ഫോണുകള്‍ അവതരിപ്പിക്കുന്നത്. ഗ്രാമീണ മേഖലയിലുള്ള ഉപഭോക്താക്കളെയാണ് ഈ ഫോണ്‍ ലക്ഷ്യമിടുന്നത്. വോയ്‌സ് കോളുകള്‍ക്ക് മാത്രമാണ് പ്രാധാന്യം. ഫീച്ചര്‍ ഫോണുകള്‍ വാങ്ങുന്നവരില്‍ 85 ശതമാനവും സ്മാര്‍ട്ട് ഫോണുകള്‍ ഉടന്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരല്ലെന്ന് മൊബൈല്‍ മാര്‍ക്കറ്റിംഗ് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

ചൈനീസ് ഫോണുകളുടെ ഒഴുക്കോടെ വിപണിയില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ആഭ്യന്തര നിര്‍മാതാക്കള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതി സഹായകരമാകുമോ എന്നതാണ് ഇനി അറിയേണ്ടത്. രണ്ട് വര്‍ഷം മുമ്പ് വരെ വിപണിയുടെ 60 ശതമാനം കൈകാര്യം ചെയ്തിരുന്ന ലാവ, മൈക്രോമാക്‌സ്, കാര്‍ബണ്‍, ഇന്‍ടെക്‌സ് എന്നിവയ്ക്ക് ആകെ ഇപ്പോള്‍ 50 ശതമാനം വിപണിവിഹിതം മാത്രമേയുള്ളു.