ആര്‍ക്ക് വോട്ട് കുത്തിയാലും ‘കത്തുന്നത്’ താമര; ഉത്തര്‍പ്രദേശില്‍ ഇ.വി.എം അട്ടിമറിയെന്ന് റിപ്പോര്‍ട്ട്

ഉത്തര്പ്രദേശിലെ സഹരന്പൂരില് ഇ.വി.എം അട്ടിമറി നടന്നതായി റിപ്പോര്ട്ട്. ആര്ക്ക് വോട്ടു ചെയ്താലും ബി.ജെ.പി ചിഹ്നമായ താമര കത്തുന്നുവെന്നാണ് പരാതി.
 | 
ആര്‍ക്ക് വോട്ട് കുത്തിയാലും ‘കത്തുന്നത്’ താമര; ഉത്തര്‍പ്രദേശില്‍ ഇ.വി.എം അട്ടിമറിയെന്ന് റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ ഇ.വി.എം അട്ടിമറി നടന്നതായി റിപ്പോര്‍ട്ട്. ആര്‍ക്ക് വോട്ടു ചെയ്താലും ബി.ജെ.പി ചിഹ്നമായ താമര കത്തുന്നുവെന്നാണ് പരാതി. ബി.എസ്.പി പ്രവര്‍ത്തകനായ ധാരാ സിംഗാണ് സംഭവത്തില്‍ പരാതിയുമായി എത്തിയിരിക്കുന്നത്. തന്നെപ്പോലെ സമാന അനുഭവമുള്ള അഞ്ച് പേരുമായി ഇക്കാര്യം സംസാരിച്ചിരുന്നു. പിന്നീടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് ധാരാ സിംഗ് വ്യക്തമാക്കി.

അതേസമയം താന്‍ നല്‍കിയ പരാതി ഗൗരവത്തിലെടുക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ധാരാ സിംഗ് ആരോപണമുന്നയിച്ചു. വിഷയത്തില്‍ ബി.എസ്.പിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനിക്കുകയാണ്. യുപിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറികള്‍ക്ക് ബി.ജെ.പി ശ്രമിക്കുമെന്ന് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ധാരാ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന വീഡിയോ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രജ്ദീപ് സര്‍ദേശായിയാണ് പുറത്തുവിട്ടിരിക്കുന്നത്.\

അതേമയം ഇ.വി.എമ്മുകള്‍ അട്ടിമറിക്കപ്പെട്ടെന്ന വാദം ബിജ്നോര്‍ സെക്ടര്‍ മജിസ്ട്രേറ്റ് രാകേഷ് കുമാര്‍ നിഷേധിച്ചു. യാതൊരുവിധ അട്ടിമറിയും ഉണ്ടായിട്ടില്ല.വോട്ടെടുപ്പിന് മുന്നോടിയായി ഇ.വി.എം മോക്ക് ടെസ്റ്റ് ചെയ്തതാണെന്നും രാകേഷ് കുമാര്‍ വ്യക്തമാക്കി. നേരത്തെ ജമ്മുകാശ്മീരിലും അട്ടിമറി ആരോപണം ഉയര്‍ന്നിരുന്നു. പൂഞ്ചിലെ പോളിങ് ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആരോപണം. ജമ്മു ആന്റ് കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് ഒമര്‍ അബ്ദുല്ലയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.