മുത്തച്ഛനെ കൊന്നത് പോലീസെന്ന് കാശ്മീരില്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മൂന്നു വയസുകാരന്‍; വിവാദം

കാശ്മീരില് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മുത്തച്ഛന്റെ മൃതദേഹത്തിന് അരികില് നിന്ന് 3 വയസുകാരനെ രക്ഷിച്ചെന്ന വാര്ത്ത വിവാദത്തില്. മുത്തച്ഛനെ കൊന്നത് പോലീസാണെന്ന് കുട്ടി പറഞ്ഞുവെന്നാണ് ഏറ്റവും പുതിയ വാര്ത്ത. ദി വയര് ആണ് ഇത് റിപ്പോര്ട്ട് ചെയ്തത്. മുത്തച്ഛന്റെ മൃതദേഹത്തിന് മുകളില് കയറിയിരിക്കുന്ന അയാദ് എന്ന കുഞ്ഞിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. തീവ്രവാദികളുടെ വെടിയേറ്റാണ് കുട്ടിയുടെ മുത്തച്ഛന് മരിച്ചതെന്നും സിആര്പിഎഫ് ജവാന്മാര് കുട്ടിയെ രക്ഷിക്കുകയായിരുന്നുവെന്നുമാണ് വാര്ത്ത. ചിത്രം ബിജെപി നേതാക്കളും പ്രൊഫൈലുകളും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. 65 കാരനായ
 | 
മുത്തച്ഛനെ കൊന്നത് പോലീസെന്ന് കാശ്മീരില്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മൂന്നു വയസുകാരന്‍; വിവാദം

കാശ്മീരില്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മുത്തച്ഛന്റെ മൃതദേഹത്തിന് അരികില്‍ നിന്ന് 3 വയസുകാരനെ രക്ഷിച്ചെന്ന വാര്‍ത്ത വിവാദത്തില്‍. മുത്തച്ഛനെ കൊന്നത് പോലീസാണെന്ന് കുട്ടി പറഞ്ഞുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ദി വയര്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മുത്തച്ഛന്റെ മൃതദേഹത്തിന് മുകളില്‍ കയറിയിരിക്കുന്ന അയാദ് എന്ന കുഞ്ഞിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. തീവ്രവാദികളുടെ വെടിയേറ്റാണ് കുട്ടിയുടെ മുത്തച്ഛന്‍ മരിച്ചതെന്നും സിആര്‍പിഎഫ് ജവാന്‍മാര്‍ കുട്ടിയെ രക്ഷിക്കുകയായിരുന്നുവെന്നുമാണ് വാര്‍ത്ത. ചിത്രം ബിജെപി നേതാക്കളും പ്രൊഫൈലുകളും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

65 കാരനായ ബഷീര്‍ അഹമ്മദ് ഖാന്‍ ആണ് വെടിയേറ്റ് മരിച്ചത്. ലഷ്‌കര്‍ തീവ്രവാദികളുമായി ഏറ്റുമുട്ടുന്നതിനിടെ ബഷീറിന് തീവ്രവാദികളുടെ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് സിആര്‍പിഎഫ് അറിയിച്ചത്. എന്നാല്‍ ബഷീറിന്റെ കുടുംബം ഇത് നിഷേധിക്കുകയാണ്. സിആര്‍പിഎഫിന്റെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ബഷീറിന്റെ മകന്‍ പറഞ്ഞു. വെടിവെപ്പ് നടന്നപ്പോള്‍ കാല്‍നട യാത്രക്കാരും വാഹനങ്ങള്‍ ഓടിച്ചിരുന്നവരും ഒളിക്കാനായി ഓടി. കുട്ടി ഒപ്പമുണ്ടായിരുന്നതിനാല്‍ ബഷീറിന് ഓടാന്‍ കഴിഞ്ഞില്ല.

സിആര്‍പിഎഫുകാര്‍ അദ്ദേഹത്തെ കാറില്‍ നിന്ന് വലിച്ച് പുറത്തിടുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് മകന്‍ പറയുന്നത്. കുട്ടിയും മുത്തച്ഛനെ പോലീസ് കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. കോണ്‍ട്രാക്ടര്‍ ആയിരുന്ന ബഷീര്‍ സോപോറിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റിലേക്ക് പോവുകയായിരുന്നു. അതേസമയം പോലീസ് കുടുംബത്തിന്റെ വാദങ്ങള്‍ നിഷേധിച്ചു. തീവ്രവാദികളുടെ ഭീഷണി മൂലമായിരിക്കാം കുടുംബം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ദൃക്‌സാക്ഷികള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു.