പദ്മാവതിന് നിരോധനം ഏര്‍പ്പെടുത്താനാകില്ല; സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യം നിരാകരിച്ച് സുപ്രീം കോടതി

പദ്മാവത് നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള് നല്കിയ ഹര്ജിയിലാണ് കോടതി നിലപാട് അറിയിച്ചത്. സെന്സര് ബോര്ഡ് അനുമതി നല്കിയ സാഹചര്യത്തില് റിലീസ് തടയാന് സംസ്ഥാനങ്ങള്ക്ക് അധികാരമില്ല. സിനിമ റിലീസ് ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
 | 

പദ്മാവതിന് നിരോധനം ഏര്‍പ്പെടുത്താനാകില്ല; സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യം നിരാകരിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പദ്മാവത് നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് അറിയിച്ചത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സാഹചര്യത്തില്‍ റിലീസ് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. സിനിമ റിലീസ് ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

ആദ്യം ഉത്തരവ് അനുസരിക്കാനും ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ അപ്പോള്‍ നോക്കാമെന്നും കോടതി വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടും റിലീസ് നിരോധിച്ച സംസ്ഥാനങ്ങളുടെ നടപടി കോടതി സ്‌റ്റേ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രജപുത് കര്‍ണി സേനയും സംഘപരിവാര്‍ സംഘടനകളും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്.

ഈ വിഷയത്തില്‍ ഇനി വാദം കേള്‍ക്കില്ലെന്നും ചിത്രത്തിന്റെ റിലീസ് തടയാനാകില്ലെന്നും കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ വിധി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനങ്ങള്‍ വീണ്ടും കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ പേരില്‍ വരുത്തിയ മാറ്റമുള്‍പ്പെടെ 26 തിരുത്തലുകള്‍ വരുത്തിയാണ് സെന്‍സര്‍ ബോര്‍ഡ് പദ്മാവതിന് റിലീസ് അനുമതി നല്‍കിയത്. 25-ാം തിയതിയാണ് റിലീസ്.