രാജ്യത്തിന്‍റെ പേര് മാറ്റണമെന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി; ഹര്‍ജി തള്ളി

ന്യൂഡല്ഹി: ഇന്ത്യയുടെ പേര് മാറ്റണമെന്ന് നിര്ദേശിക്കാന് കഴിയില്ലെന്ന് സുപ്രീം കോടതി. ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്ജി പരിഗണിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. പേര് മാറുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് നിര്ദേശിക്കാന് കോടതിക്ക് കഴിയില്ല. ഹര്ജിക്കാരന് ഇക്കാര്യം കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയില് ഇന്ത്യയെ ഭാരത് എന്നും വിളിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഹര്ജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്ശങ്ങള്. 2016ലും ഇതേ ആവശ്യവുമായി എത്തിയ
 | 
രാജ്യത്തിന്‍റെ പേര് മാറ്റണമെന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി; ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് മാറ്റണമെന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. പേര് മാറുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്ക് കഴിയില്ല. ഹര്‍ജിക്കാരന് ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.

ഭരണഘടനയില്‍ ഇന്ത്യയെ ഭാരത് എന്നും വിളിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. 2016ലും ഇതേ ആവശ്യവുമായി എത്തിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കൊളോണിയല്‍ കാലത്തിന്റെ ഹാങ് ഓവറുള്ള പേരാണ് ഇന്ത്യ എന്നായിരുന്നു ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നത്.

ഈ പേരില്‍ രാജ്യത്തിന്റെ സംസ്‌കാരം ഇല്ലെന്നും രാജ്യത്തെ പ്രധാന നഗരങ്ങള്‍ പലതും പേര് മാറ്റിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പേര് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.