ഗോരഖ്പൂരില്‍ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാത്തത് മൂലമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി

ഗോരഖ്പൂരിലെ സര്ക്കാര് മെഡിക്കല് കോളേജില് കുട്ടികള് മരിച്ചതിന് കാരണം ഓക്സിജന് ലഭിക്കാത്തതല്ലെന്ന് കേന്ദ്രസര്ക്കാര് നിയോഗിച്ച അന്വേഷണ സമിതി. മൂന്നംഗ കമ്മിറ്റിയെയാണ് കേന്ദ്രം അന്വേഷണത്തിനായി നിയോഗിച്ചത്. കഴിഞ്ഞ വര്ഷത്തേതിനേക്കാള് മരണങ്ങള് ഈ വര്ഷം കുറവാണെന്നാണ് കമ്മിറ്റി അവകാശപ്പെടുന്നത്.
 | 

ഗോരഖ്പൂരില്‍ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാത്തത് മൂലമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി

ഗോരഖ്പൂര്‍: ഗോരഖ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ മരിച്ചതിന് കാരണം ഓക്‌സിജന്‍ ലഭിക്കാത്തതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി. മൂന്നംഗ കമ്മിറ്റിയെയാണ് കേന്ദ്രം അന്വേഷണത്തിനായി നിയോഗിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മരണങ്ങള്‍ ഈ വര്‍ഷം കുറവാണെന്നാണ് കമ്മിറ്റി അവകാശപ്പെടുന്നത്.

ആശുപത്രിയില്‍ ഓക്‌സിജന്‍ നല്‍കുന്ന കമ്പനിക്ക് 67 ലക്ഷം രൂപ കുടിശികയായി നല്‍കാനുണ്ടായിരുന്നു. ഇതോടെ ഓക്‌സിജന്‍ വിതരണം നിര്‍ത്തുമെന്ന് കമ്പനി അറിയിച്ചെങ്കിലും അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു. ഓക്‌സിജന്‍ ലഭിക്കാത്തതാണ് മരണകാരണമെന്ന് ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ വാദത്തെ നിഷേധിക്കുന്ന സമീപനമായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചത്. പിന്നാലെയെത്തിയ കേന്ദ്ര അന്വേഷണ സമിതിയും ഈ സമീപനം തന്നെയാണ് തുടരുന്നത്. കമ്മിറ്റി ഇടക്കാല റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രാലയത്തിന് കൈമാറും.