അനുഷ്‌ക ഷെട്ടിക്ക് നല്‍കിയ കാരവന്‍ പോലീസ് പിടിച്ചെടുത്തു

ബാഹുബലി താരം അനുഷ്ക ഷെട്ടിയുടെ കാരവന് പോലീസ് പിടിച്ചെടുത്തു. പൊള്ളാച്ചിയില് ഷൂട്ടിംഗ് നടക്കുന്ന ഭാഗ്മതി എന്ന ചിത്രത്തില് അഭിനയിക്കുന്ന അനുഷ്കയുടെ ഉപയോഗത്തിനായി എത്തിച്ച കാരവനാണ് പോലീസ് പിടിച്ചത്. താരത്തെ കൊണ്ടുവരുന്നതിനായി ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് വാഹനം പോലീസ് തടഞ്ഞത്.
 | 

അനുഷ്‌ക ഷെട്ടിക്ക് നല്‍കിയ കാരവന്‍ പോലീസ് പിടിച്ചെടുത്തു

പൊള്ളാച്ചി: ബാഹുബലി താരം അനുഷ്‌ക ഷെട്ടിയുടെ കാരവന്‍ പോലീസ് പിടിച്ചെടുത്തു. പൊള്ളാച്ചിയില്‍ ഷൂട്ടിംഗ് നടക്കുന്ന ഭാഗ്മതി എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന അനുഷ്‌കയുടെ ഉപയോഗത്തിനായി എത്തിച്ച കാരവനാണ് പോലീസ് പിടിച്ചത്. താരത്തെ കൊണ്ടുവരുന്നതിനായി ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് വാഹനം പോലീസ് തടഞ്ഞത്.

മതിയായ രേഖകള്‍ ഇല്ലാത്തതിനാലാണ് വാഹനം പിടിച്ചെടുത്തതെന്നാണ് വിവരം. ഡ്രൈവറുടെ കയ്യില്‍ ഇവ ഉണ്ടായിരുന്നില്ലെന്നും സിനിമയുടെ പ്രവര്‍ത്തകര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം, ഉണ്ണി മുകുന്ദന്‍, ആശ ശരത് എന്നിവരും അഭിനയിക്കുന്നുണ്ട്.