താണ്ഡവ് വെബ് സീരീസിനെതിരെ യുപി പോലീസ് കേസെടുത്തു; നടപടി എസ്‌ഐയുടെ പരാതിയില്‍

ആമസോണ് പ്രൈമില് സ്ട്രീം ചെയ്യുന്ന താണ്ഡവ് വെബ് സീരീസിന് എതിരെ കേസെടുത്ത് ഉത്തര്പ്രദേശ് പോലീസ്.
 | 
താണ്ഡവ് വെബ് സീരീസിനെതിരെ യുപി പോലീസ് കേസെടുത്തു; നടപടി എസ്‌ഐയുടെ പരാതിയില്‍

ലഖ്‌നൗ: ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്ന താണ്ഡവ് വെബ് സീരീസിന് എതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ നല്‍കിയ പരാതിയിലാണ് അതേ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താണ്ഡവ് വെബ്‌സീരീസില്‍ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു എന്നാണ് കേസിലെ ആരോപണം. ബിജെപി നേതാക്കളും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തി, മതസ്പര്‍ധയുണ്ടാക്കി തുടങ്ങിയ വകുപ്പുകളാണ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിര്‍മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, ആമസോണ്‍ ഇന്ത്യ ഒറിജിനല്‍ കണ്ടന്റ് തലവന്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ്. താണ്ഡവ് നിരോധിക്കണമെന്ന ആവശ്യവുമാണ് ബിജെപി നേരത്തേ ഉന്നയിച്ചത്.

ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് കോട്ടക് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് കത്തെഴുതിയിരുന്നു. ഹിന്ദു ദൈവങ്ങളെ മനഃപൂര്‍വം പരിഹസിക്കുകയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത സീരീസ് നിരോധിക്കണമെന്നും ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ അതോറിറ്റി കൊണ്ടുവരണമെന്നുമായിരുന്നു കോട്ടക് ആവശ്യപ്പെട്ടത്.