വീട്ടുജോലിക്കാരിക്ക് മർദ്ദനം; കാംബ്ലിക്കും ഭാര്യയ്ക്കുമെതിരെ കേസ്

ശമ്പളം ചോദിച്ചപ്പോൾ മർദ്ദിച്ചെന്നുള്ള വീട്ടുജോലിക്കാരിയുടെ പരാതിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കും ഭാര്യ ആൻഡ്രിയക്കുമെതിരെ കേസ്. കൂലി ചോദിച്ചപ്പോൾ തന്നെ മർദ്ദിച്ചെന്നും മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ടു എന്നുമാണ് പരാതിയിൽ പറയുന്നത്. ഇനി തിരിച്ചു വരേണ്ടെന്ന് പറഞ്ഞാണ് തന്നെ പുറത്തു വിട്ടതെന്നും ജോലിക്കാരി പറയുന്നു.
 | 
വീട്ടുജോലിക്കാരിക്ക് മർദ്ദനം; കാംബ്ലിക്കും ഭാര്യയ്ക്കുമെതിരെ കേസ്

 

മുംബൈ: ശമ്പളം ചോദിച്ചപ്പോൾ മർദ്ദിച്ചെന്നുള്ള വീട്ടുജോലിക്കാരിയുടെ പരാതിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കും ഭാര്യ ആൻഡ്രിയക്കുമെതിരെ കേസ്. കൂലി ചോദിച്ചപ്പോൾ തന്നെ മർദ്ദിച്ചെന്നും മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ടു എന്നുമാണ് പരാതിയിൽ പറയുന്നത്. ഇനി തിരിച്ചു വരേണ്ടെന്ന് പറഞ്ഞാണ് തന്നെ പുറത്തു വിട്ടതെന്നും ജോലിക്കാരി പറയുന്നു.

കാംബ്ലിയുടെ വീട്ടിൽ രണ്ട് വർഷമായി ഇവർ ജോലി ചെയ്തു വരികയാണ്. ഇവരോടൊപ്പം തന്നെയാണ് താമസവും. എന്നാൽ രണ്ടു വർഷമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. വീട്ടുജോലിക്കാരിയുടെ പരാതിയിൽ കാംബ്ലിക്കും ഭാര്യയ്ക്കുമെതിരെ ഐ.പി.സി 342, 504, 506, 34 വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.