സി.ബി.ഐ തന്നെ കുടുക്കാൻ ശ്രമിക്കുന്നെന്ന് ദയാനിധി മാരൻ

ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ സി.ബി.ഐ തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് മുൻ കേന്ദ്ര ടെലികോം മന്ത്രിയും ഡി.എം.കെ നേതാവുമായ ദയാനിധി മാരൻ. കേസുമായി ബന്ധപ്പെട്ട് മാരന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി വി.ഗൗതമൻ ഉൾപ്പെടെ മൂന്നു പേരെ സി.ബി.ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
 | 
സി.ബി.ഐ തന്നെ കുടുക്കാൻ ശ്രമിക്കുന്നെന്ന് ദയാനിധി മാരൻ

 

ചെന്നൈ: ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ സി.ബി.ഐ തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് മുൻ കേന്ദ്ര ടെലികോം മന്ത്രിയും ഡി.എം.കെ നേതാവുമായ ദയാനിധി മാരൻ. കേസുമായി ബന്ധപ്പെട്ട് മാരന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി വി.ഗൗതമൻ ഉൾപ്പെടെ മൂന്നു പേരെ സി.ബി.ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആർ.എസ്.എസ്സിനെ സന്തോഷിപ്പിക്കാനാണ് സി.ബി.ഐ.യുടെ ശ്രമമെന്ന് ആരോപിച്ച് മാരൻ ഇന്ന് ഡി.എം.കെ നേതാവ് കരുണാനിധിയെ നേരിൽ കണ്ടിരുന്നു. തനിക്കും പാർട്ടിക്കുമെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആർ.എസ്.എസ് നേതാവാണ് തനിക്കെതിരെ പ്രവർത്തിക്കുന്നതെന്നും മാരൻ ആരോപിച്ചു.

2004-2007 കാലഘട്ടത്തിൽ യു.പി.എ മന്ത്രിസഭയിൽ മാരൻ ടെലികോം മന്ത്രിയായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. ചെന്നൈയിലെ വസതിയിലേക്ക് 300 ഹൈസ്പീഡ് ടെലികോം ലൈനുകൾ വലിച്ചെന്നും പിന്നീട് തന്റെ സഹോദരനായ കലാനിധിമാരന്റെ ഉടമസ്ഥതയിലുള്ള സൺ ടി.വിയ്ക്കായി ഇത് ഉപയോഗിച്ചു എന്നുമാണ് കേസ്. 2011 ൽ കേസിൽ അന്വേഷണം ആരംഭിച്ചു. പിന്നീട് 2013 ൽ മാരനും ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.