സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള് റദ്ദാക്കി.
 | 
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി. സോളിസിറ്റര്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 1 മുതല്‍ 12-ാം തിയതി വരെയാണ് പരീക്ഷകള്‍ നടത്താനിരുന്നത്. ഇതുവരെ നടത്തിയ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് തയ്യാറാക്കും. ഇതില്‍ പരാതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇംപ്രൂവ്മെന്റിന് പിന്നീട് അവസരമൊരുക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ജൂലൈയില്‍ നടത്തുന്നതിന് എതിരെ ഡല്‍ഹിയിലെ ചില രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്ന ആശങ്കയുണ്ടാക്കുന്നതായാണ് രക്ഷിതാക്കള്‍ അറിയിച്ചത്. ഈ കേസിന്റെ വാദത്തിനിടെയാണ് പരീക്ഷകള്‍ റദ്ദാക്കിയതായി സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയത്.

10-ാം ക്ലാസിലെ പരീക്ഷകള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും മേഖലകളില്‍ പരീക്ഷകള്‍ നടക്കാനുണ്ടെങ്കില്‍ അവ റദ്ദാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.