ആപ്പിള്‍ ഉപകരണങ്ങള്‍ ഡീകോഡ് ചെയ്യാന്‍ സിബിഐ പുതിയ ലാബ് തുറന്നു

അന്വേഷണങ്ങള്ക്കായി കസ്റ്റഡിയിലെടുക്കുന്ന ആപ്പിള് ഡിവൈസുകളില് നിന്ന് ഡേറ്റ ശേഖരിക്കുന്നതിന് സിബിഐ പുതിയ ഫോറന്സിക് ലാബ് ആരംഭിച്ചു. ഗാസിയാബാദിലാരംഭിച്ച പുതിയ ലാബില് ആപ്പിള് ഉപകരണങ്ങളില് നിന്ന് വിവരങ്ങള് ഡീകോഡ് ചെയ്യാനുള്ള ആധുനിക വര്ക്ക് സ്റ്റേഷനുകളും സോഫ്റ്റ്വെയറുകളും സജ്ജമാക്കിയിട്ടുണ്ട്.
 | 

ആപ്പിള്‍ ഉപകരണങ്ങള്‍ ഡീകോഡ് ചെയ്യാന്‍ സിബിഐ പുതിയ ലാബ് തുറന്നു

ന്യൂഡല്‍ഹി: അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയിലെടുക്കുന്ന ആപ്പിള്‍ ഡിവൈസുകളില്‍ നിന്ന് ഡേറ്റ ശേഖരിക്കുന്നതിന് സിബിഐ പുതിയ ഫോറന്‍സിക് ലാബ് ആരംഭിച്ചു. ഗാസിയാബാദിലാരംഭിച്ച പുതിയ ലാബില്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ നിന്ന് വിവരങ്ങള്‍ ഡീകോഡ് ചെയ്യാനുള്ള ആധുനിക വര്‍ക്ക് സ്റ്റേഷനുകളും സോഫ്റ്റ്‌വെയറുകളും സജ്ജമാക്കിയിട്ടുണ്ട്.

ആപ്പിളിന്റെയും ലീനക്‌സ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെയും ഡേറ്റ ഡീകോഡിംഗിനുള്ള സൗകര്യം ഇതുവരെ ലഭ്യമായിരുന്നില്ല. ഫോറന്‍സിക് വിദഗ്ധന്‍മാര്‍ പോലും വിന്‍ഡോസ് അടിസ്ഥാനമായ സോഫ്റ്റ്‌വെയറുകളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആപ്പിള്‍, ലീനക്‌സ് ഉപകരണങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന ഉപയോഗമാണ് ഇത്തരം ഒരു ലാബ് തുറക്കാന്‍ സിബിഐയെ പ്രേരിപ്പിച്ചത്.

ഐമാക്, മാക് ബുക്ക് പ്രോ, ഐപൈഡ്, ഐഫോണ്‍ തുടങ്ങിയ ആപ്പിള്‍ ഉപകരണങ്ങളില്‍ നിന്നും ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കാനുള്ള ഫോറന്‍സിക് സോഫ്റ്റ്‌വെയറുകളാണ് ഇവിടെയുള്ളത്.