കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല; തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശം

കേന്ദ്ര സര്ക്കാര് നയങ്ങളെ വിമര്ശിക്കരുതെന്ന് തമിഴ്നാട് കേന്ദ്ര സര്വകലാശാലയിലെ വിദ്യാര്ത്ഥികള്ക്ക് നിര്ദേശം. കാസര്കോഡ് കേന്ദ്ര സര്വകലാശാലയില് വിദ്യാര്ത്ഥികള്ക്കും അധ്യാപകനും നേരെയുണ്ടായ അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തിലാണ് നിര്ദേശം. സര്ക്കാര് നയങ്ങളെ അനധികൃത പ്രവര്ത്തനങ്ങളിലൂടെ വിമര്ശിക്കരുതെന്നാണ് തിങ്കളാഴ്ച പുറത്തുവന്ന സര്ക്കുലര് പറയുന്നത്.
 | 

കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല; തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശം

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കരുതെന്ന് തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം. കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകനും നേരെയുണ്ടായ അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. സര്‍ക്കാര്‍ നയങ്ങളെ അനധികൃത പ്രവര്‍ത്തനങ്ങളിലൂടെ വിമര്‍ശിക്കരുതെന്നാണ് തിങ്കളാഴ്ച പുറത്തുവന്ന സര്‍ക്കുലര്‍ പറയുന്നത്.

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അനധികൃതമായി റാലി നടത്താനും പ്രതിഷേധിക്കാനും എതിര്‍പ്പ് അറിയിക്കാനും സംഘംചേരാനും ചില വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കുലര്‍ പറയുന്നു. പഠനം, ഗവേഷണം എന്നിവയല്ലാതെ മതപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങളില്‍ സംഘംചേരുന്നത് യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ വിലക്കിയിട്ടുണ്ടെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല; തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശം

തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ നീലകുടിയിലാണ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ നാഗരാജുവിനെ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുറത്താക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിന് ഒരു വിദ്യാര്‍ത്ഥിയെ പുറത്താക്കുകയും ഇംഗ്ലീഷ് വിഭാഗം തലവന്‍ പ്രസാദ് പന്ന്യനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം പോലും നല്‍കാത്ത ഹിന്ദുത്വ ഭരണസമിതിയാണ് സര്‍വകലാശാല ഭരിക്കുന്നതെന്ന ആരോപണമാണ് മുഖ്യമായും ഉയരുന്നത്. മറ്റിടങ്ങളില്‍ ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങള്‍ പോലും ഇല്ലാതാക്കാനാണ് ശ്രമമെന്നും വിലയിരുത്തപ്പെടുന്നു.