ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യത; സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍

ലോക്ക് ഡൗണ് നീട്ടാന് സാധ്യത.
 | 
ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യത; സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യത. ഇക്കാര്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി സംസ്ഥാനങ്ങളും ആരോഗ്യ വിദഗ്ദ്ധരും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് ശേഷം നീട്ടില്ലെന്നായിരുന്നും നേരത്തേ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചുള്ള തീരുമാനം ദേശീയ താല്‍പര്യം അനുസരിച്ചേ സ്വീകരിക്കൂ എന്നായിരുന്നു മന്ത്രി പ്രകാശ് ജാവദേക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇക്കാര്യത്തില്‍ ശരിയായ സമയത്ത് തീരുമാനം എടുക്കുമെന്നും സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും ജാവദേക്കര്‍ വ്യക്തമാക്കിയിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇതിനെതിരാണ്. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.