ബ്ലൂവെയില്‍ ഗെയിമിനെതിരെ നടപടി; ലിങ്കുകള്‍ അടിയന്തരമായി നീക്കണമെന്ന് ഗൂഗിളിനും ഫേസ്ബുക്കിനും വാട്ട്‌സാപ്പിനും കേന്ദ്രത്തിന്റെ നിര്‍ദേശം

ബ്ലൂവെയില് ഗെയിമിനെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം. ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള് അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഗൂഗിള്, വാട്ട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികളോട് കേന്ദ്രസര്ക്കാര് ആവശ്യപ്പെട്ടു. ഗെയിം നിരോധിക്കണമെന്ന് കേരളമുള്പ്പെടെ നിരവധി സംസ്ഥാനങ്ങള് ആവശ്യപ്പെട്ടിരുന്നു. ഗെയിമിന് നിരോധനമേര്പ്പെടുത്തണമെന്ന് വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി മേനകാ ഗാന്ധിയും കേന്ദ്രത്തോട് അഭ്യര്ത്ഥിച്ചിരുന്നു.
 | 

ബ്ലൂവെയില്‍ ഗെയിമിനെതിരെ നടപടി; ലിങ്കുകള്‍ അടിയന്തരമായി നീക്കണമെന്ന് ഗൂഗിളിനും ഫേസ്ബുക്കിനും വാട്ട്‌സാപ്പിനും കേന്ദ്രത്തിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: ബ്ലൂവെയില്‍ ഗെയിമിനെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം. ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഗൂഗിള്‍, വാട്ട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഗെയിം നിരോധിക്കണമെന്ന് കേരളമുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഗെയിമിന് നിരോധനമേര്‍പ്പെടുത്തണമെന്ന് വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി മേനകാ ഗാന്ധിയും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഏറ്റവും അവസാനത്തെ ലെവലില്‍ കളിക്കുന്നയാളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ബ്ലൂവെയില്‍ ഗെയിമിന് അടിമകളായി 200ലേറെ ആളുകള്‍ ലോകമൊട്ടാകെ ആത്മഹത്യ ചെയ്തിട്ടുണ്ട്. അടുത്തിടെ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതിന് കാരണം ഈ മരണക്കളിയാണെന്ന് വ്യക്തമായിരുന്നു. കേരളത്തില്‍ 2000ലധികം ആളുകള്‍ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

50 ദിവസങ്ങളില്‍ 50 ഘട്ടങ്ങളിലായാണ് ഈ ഗെയിം കളിക്കുന്നത്. ആദ്യ ചാലഞ്ചായി വെള്ള പേപ്പറില്‍ നീലത്തിമിംഗലത്തെ വരയ്ക്കാനാണ് ആവശ്യപ്പെടുക. പിന്നീട് സ്വയം മുറിവേല്‍പ്പിക്കുക, ശരീരത്ത് മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് നീലത്തിമിംഗലത്തെ വരയ്ക്കുക തുടങ്ങിയ ചാലഞ്ചുകള്‍ ഉണ്ടാകും. ഏറ്റവും ഒടുവിലാണ് ആത്മഹത്യ ചെയ്യാനുള്ള ചാലഞ്ച് ഉള്ളത്. ഈ ഗെയിമിന് അടിമയായവര്‍ ആത്മഹത്യ ചെയ്യാന്‍ മടിക്കില്ലെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്.