കാറില്‍ തനിച്ച് യാത്ര ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണോ? നിലപാട് വ്യക്തമാക്കി കേന്ദ്രം

കാറില് തനിച്ച് യാത്ര ചെയ്യുമ്പോള് മാസ്ക് നിര്ബന്ധമാക്കണോ എന്ന വിഷയത്തില് നിലപാട് വ്യക്തമാക്കി കേന്ദ്രസര്ക്കാര്.
 | 
കാറില്‍ തനിച്ച് യാത്ര ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണോ? നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: കാറില്‍ തനിച്ച് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കണോ എന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. മാസ്‌ക് ധരിക്കാതെ കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തതിന് പല സംസ്ഥാനങ്ങളും പിഴ ചുമത്തിയതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇക്കാര്യത്തില്‍ കേന്ദ്രം വ്യക്തത വരുത്തിയിരിക്കുന്നത്.

തനിച്ച് കാറോടിക്കുന്നതിന് പുറമെ തനിച്ച് ജോഗിങ്, സൈക്ലിങ് എന്നിവ നടത്തുമ്പോഴും മാസ്‌ക് നിര്‍ബന്ധമല്ല. വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാക്സ് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒന്നില്‍ കൂടുതലാളുകളായി ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ മാസ്‌ക് ധരിക്കുന്നതോടൊപ്പം സാമൂഹിക അകലവും നിര്‍ബന്ധമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.