ജിഎസ്ടി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കും; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ കാലം

ജിഎസ്ടി നിരക്കുകള് കേന്ദ്രസര്ക്കാര് ഉയര്ത്തിയേക്കുമെന്ന് സൂചന
 | 
ജിഎസ്ടി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കും; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ കാലം

ന്യൂഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയേക്കുമെന്ന് സൂചന. ഏറ്റവും കുറഞ്ഞ സ്ലാബ് 5 ശതമാനത്തില്‍ നിന്ന് 9-10 ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്നാണ് വിവരം. 12 ശതമാനം സ്ലാബിലുള്ള 243 ഉല്‍പന്നങ്ങള്‍ 18 ശമതാനത്തിലേക്ക് ഉയര്‍ത്താനും കേന്ദ്രം ആലോചിക്കുന്നു. ജിഎസ്ടിയില്‍ ഉള്‍പ്പെടാത്ത വസ്തുക്കള്‍ക്കും അത് ബാധകമാക്കാന്‍ ആലോചനയുണ്ട്. ഇത് വന്‍ വിലക്കയറ്റത്തിന് വഴിവെക്കുമെന്നാണ് കരുതുന്നത്.

സ്ലാബുകള്‍ ഉയര്‍ത്തുന്നതിലൂടെ ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നികുതി ഈടാക്കാത്ത ഉത്പന്നങ്ങളെലും ജിഎസ്ടിക്കുകീഴില്‍ കൊണ്ടുവരുന്നതിനും ആലോചനയുണ്ട്. ജിഎസ്ടി വരുമാനത്തില്‍ അടുത്തിടെ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്.

ഇതിനിടെ സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട ജിഎസ്ടി നഷ്ടപരിഹാരത്തുക കേന്ദ്രം നല്‍കാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉത്പന്നങ്ങളുടെ നികുതി സ്ലാബ് ഉയര്‍ത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജിഎസ്ടി നടപ്പാക്കി രണ്ടരവര്‍ഷം പിന്നിടുമ്പോഴാണ് നികുതി ഘടന പരിഷ്‌കരിക്കാന്‍ കേന്ദം ആലോചിക്കുന്നത്.

നിലവില്‍ നാല് സ്ലാബുകളായാണ് ജിഎസ്ടി ഈടാക്കുന്നത്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണിത്. ഭക്ഷ്യവസ്തുക്കള്‍, ചെരുപ്പ്, വസ്ത്രങ്ങള്‍ എന്നീ അവശ്യവസ്തുക്കള്‍ക്കാണ് 5 ശതമാനം നിരക്ക് ഈടാക്കിവരുന്നത്.