കര്‍ഷക സമരം; കെജ്രിവാളിന്റെ വീട്ടുതടങ്കലിന് പിന്നാലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍

കര്ഷക സമരത്തെ അനുകൂലിച്ച ഭീം ആര്മി നേതാവ് ചന്ദ്രശേഖര് ആസാദ് കസ്റ്റഡിയില്.
 | 
കര്‍ഷക സമരം; കെജ്രിവാളിന്റെ വീട്ടുതടങ്കലിന് പിന്നാലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ അനുകൂലിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ വീട്ടില്‍ നിന്നാണ് അദ്ദേഹം പോലീസ് പിടിയിലായത്. സമരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുമ്പോഴായിരുന്നു പോലീസ് ആസാദിനെ കസ്റ്റഡിയില്‍ എടുത്തത്. സിംഘു അതിര്‍ത്തിയില്‍ ഇന്നലെ കര്‍ഷകരെ സന്ദര്‍ശിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു.

കെജ്രിവാളിന്റെ വീടിന് ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്ത ഡല്‍ഹി പോലീസ് വീട്ടിനുള്ളിലേക്ക് ആരെയും കടത്തി വിടുന്നില്ലെന്നും ഉള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ ആര്‍ക്കും അനുവാദം നല്‍കുന്നില്ലെന്നുമാണ് ആംആദ്മി വ്യക്തമാക്കിയത്. അതേസമയം ആരോപണങ്ങള്‍ പോലീസ് നിഷേധിക്കുകയാണ്.