ചന്ദ്രയാന്‍ 2; ചരിത്ര നേട്ടത്തിലേക്ക് ഇനി ബാക്കിയുള്ളത് ‘സോഫ്റ്റ് ലാന്‍ഡിംഗ്’ മാത്രം

ഈ ഭ്രമണപഥത്തില് 13 ദിവസം ചന്ദ്രനെ ചുറ്റിയ ശേഷം സെപ്റ്റംബര് 2ന് വിക്രം ലാന്ഡര് ഓര്ബിറ്ററില് നിന്ന് വേര്പെടും.
 | 
ചന്ദ്രയാന്‍ 2; ചരിത്ര നേട്ടത്തിലേക്ക് ഇനി ബാക്കിയുള്ളത് ‘സോഫ്റ്റ് ലാന്‍ഡിംഗ്’ മാത്രം

ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ നാഴികല്ലായി മാറാനൊരുങ്ങി ചന്ദ്രയാന്‍-2. ഇനി സെപ്റ്റംബര്‍ ഏഴിനുള്ള ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് കൂടി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യയുടെ അഭിമാനമായി ചന്ദ്രയാന്‍-2 മാറും. സോഫ്റ്റ് ലാന്‍ഡിംഗ് വളരെ ശ്രമകരമായ പ്രക്യയയാണെന്നും അതീവ സൂക്ഷ്മത പാലിച്ചായിരിക്കും ഇത് പൂര്‍ത്തിയാക്കുകയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഈ ഭ്രമണപഥത്തില്‍ 13 ദിവസം ചന്ദ്രനെ ചുറ്റിയ ശേഷം സെപ്റ്റംബര്‍ 2ന് വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെടും. 7-ാം തിയതിയായിരിക്കും ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുക. ഇതിന് തയ്യാറെടുക്കുന്നതിനായി രണ്ട് തവണ ഭ്രമണപഥത്തില്‍ മാറ്റം വരുത്തുകയും 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ലാന്‍ഡറിനെ എത്തിക്കുകയും വേണം.

പേടകത്തിന്റെ നിയന്ത്രണം എ.എസ്.ആര്‍.ഒ. ടെലിമെട്രിയിലുള്ള മിഷന്‍ ഓപ്പറേഷന്‍ കോപ്ലക്‌സും ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കുമാണ് ചെയ്യുന്നത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്കില്‍ നിന്ന് നല്‍കും. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയാണ് ലക്ഷ്യം.
ചന്ദ്രയാന്‍ 2; ചരിത്ര നേട്ടത്തിലേക്ക് ഇനി ബാക്കിയുള്ളത് ‘സോഫ്റ്റ് ലാന്‍ഡിംഗ്’ മാത്രം

നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1:30നും 2.30നും ഇടയിലായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ തിയതിയിലോ സമയത്തിലോ മാറ്റം വരും. വിക്ഷേപണ സമയത്തുണ്ടായ അവിചാരിത കേടുപാടുകള്‍ കാരണം 7 ദിവസം വൈകിയാണ് ചന്ദ്രയാന്‍-2 പറയുന്നുയര്‍ന്നത്. എന്നാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് സമയത്തില്‍ മാറ്റമുണ്ടാവില്ലെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം.