ബിജെപിയെയും മന്ത്രാലയത്തെയും സഹായിച്ചിട്ടുണ്ട്; അര്‍ണാബ് ഗോസ്വാമിയും ബാര്‍ക് മുന്‍ സിഇഒയുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്

ബാര്ക് മുന് സിഇഒ പാര്ത്ഥോദാസ് ഗുപ്തയും റിപ്പബ്ലിക് ടിവി തലവന് അര്ണാബ് ഗോസ്വാമിയുമായുള്ള വാട്സാപ്പ് ചാറ്റുകള് പുറത്ത്
 | 
ബിജെപിയെയും മന്ത്രാലയത്തെയും സഹായിച്ചിട്ടുണ്ട്; അര്‍ണാബ് ഗോസ്വാമിയും ബാര്‍ക് മുന്‍ സിഇഒയുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്

മുംബൈ: ബാര്‍ക് മുന്‍ സിഇഒ പാര്‍ത്ഥോദാസ് ഗുപ്തയും റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണാബ് ഗോസ്വാമിയുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ 500ഓളം പേജുകളാണ് പുറത്തു വന്നത്. ഇന്ത്യ ടിവിയിലെ രജത് ശര്‍മ തന്നെ പിന്തുടരുന്നുണ്ടെന്നും തന്നെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയോട് പറയണമെന്നും ചാറ്റില്‍ പാര്‍ത്ഥോദാസ് ആവശ്യപ്പെടുന്നുണ്ട്. താന്‍ പ്രകാശ് ജാവദേക്കറെ കാണുന്നുണ്ടെന്ന് അര്‍ണാബ് പറയുമ്പോള്‍ അയാള്‍ ഒന്നിനും കൊള്ളാത്തവനാണെന്ന് പാര്‍ത്ഥോ മറുപടി പറയുന്നു.

താന്‍ പ്രധാനമന്ത്രിയെ കാണുന്നുണ്ടെന്നും സഹായം ഉറപ്പാക്കാമെന്നും അര്‍ണാബ് ഇതിന് മറുപടിയായി പറയുന്നുണ്ട്. താന്‍ ബിജെപിയെയും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെയും സഹായിച്ചിട്ടുണ്ടെന്നും ട്രായിയും രജത് ശര്‍മയും ബാര്‍ക്കിന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയണമെന്നും പാര്‍ത്ഥോദാസ് ആവശ്യപ്പെടുന്നു. മുംബൈ പോലീസ് ചാറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്നാണ് വിവരം.

ടിആര്‍പി തട്ടിപ്പില്‍ പാര്‍ത്ഥോദാസ് ആണ് പ്രധാന സൂത്രധാരനെന്ന് മുംബൈ പോലീസ് കോടതിയെ നേരത്തേ അറിയിച്ചിരുന്നു. റേറ്റിംഗില്‍ തട്ടിപ്പ് നടത്തി റിപ്പബ്ലിക് ടിവി മുന്‍നിരയിലാണെന്ന് കാണിക്കാന്‍ അര്‍ണാബ് പാര്‍ത്ഥോദാസിന് പണം നല്‍കിയെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് പിന്നീട് പാര്‍ത്ഥോദാസ് കോടതിയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു.