ചെന്നൈയില്‍ സ്ത്രീയുടെ മൂക്കില്‍നിന്ന് ജീവനുള്ള പാറ്റയെ പുറത്തെടുത്തു

ചെന്നൈയില് സ്ത്രീയുടെ മൂക്കിനുള്ളില് നിന്ന് പുറത്തെടുത്തത് ജീവനുള്ള പാറ്റയെ. ഇഞ്ചംബാക്കം സ്വദേശിനിയായ സെല്വി എന്ന 42കാരിയുടെ മൂക്കിനുള്ളില് നിന്നാണ് പാറ്റയെ പുറത്തെടുത്ത്. ഉറക്കത്തിനിടയില് മൂക്കില് കയറിയ പാറ്റ പുറത്തിറങ്ങാനാവാതെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തലയോട്ടിയില് രണ്ടു കണ്ണുകളുടെയും തലച്ചോറിന്റെ കീഴ്ഭാഗവും വരുന്നതിനു താഴെയായാണ് പാറ്റ ഇരിപ്പുറപ്പിച്ചത്. സ്റ്റാന്ലി ആശുപത്രിയിലെ ഇഎന്ടി ഡോക്ടര്മാര് ഒരുമണിക്കൂറോളം നീണ്ട പര്ശ്രമങ്ങള്ക്കൊടുവിലാണ് പാറ്റയെ പുറത്തെടുത്തത്.
 | 

ചെന്നൈയില്‍ സ്ത്രീയുടെ മൂക്കില്‍നിന്ന് ജീവനുള്ള പാറ്റയെ പുറത്തെടുത്തു

ചെന്നൈ: ചെന്നൈയില്‍ സ്ത്രീയുടെ മൂക്കിനുള്ളില്‍ നിന്ന് പുറത്തെടുത്തത് ജീവനുള്ള പാറ്റയെ. ഇഞ്ചംബാക്കം സ്വദേശിനിയായ സെല്‍വി എന്ന 42കാരിയുടെ മൂക്കിനുള്ളില്‍ നിന്നാണ് പാറ്റയെ പുറത്തെടുത്ത്. ഉറക്കത്തിനിടയില്‍ മൂക്കില്‍ കയറിയ പാറ്റ പുറത്തിറങ്ങാനാവാതെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തലയോട്ടിയില്‍ രണ്ടു കണ്ണുകളുടെയും തലച്ചോറിന്റെ കീഴ്ഭാഗവും വരുന്നതിനു താഴെയായാണ് പാറ്റ ഇരിപ്പുറപ്പിച്ചത്. സ്റ്റാന്‍ലി ആശുപത്രിയിലെ ഇഎന്‍ടി ഡോക്ടര്‍മാര്‍ ഒരുമണിക്കൂറോളം നീണ്ട പര്ശ്രമങ്ങള്‍ക്കൊടുവിലാണ് പാറ്റയെ പുറത്തെടുത്തത്.

വീട്ടുജോലിക്കാരിയായ സെല്‍വി ചൊവ്വാഴ്ച രാത്രി ഉറങ്ങുന്നതിനിടെയാണ് സംഭവം. ഉറക്കത്തിനിടയില്‍ മൂക്കിനുള്ളില്‍ അസ്വസ്ഥതയും കടുത്ത വേദനയുമായാണ് ഇവര്‍ ഉണര്‍ന്നത്. മകളുടെ ഭര്‍ത്താവ് ഇവരെ അടുത്തുള്ള ക്ലിനിക്കില്‍ എത്തിച്ചെങ്കിലും അവര്‍ മറ്റൊരിടത്തേക്ക് പറഞ്ഞുവിട്ടു. ഒടുവില്‍ പുലര്‍ച്ചെയോടെ സ്റ്റാന്‍ലി ആശുപത്രിയില്‍ എത്തുകയായിരുന്നു. മൂക്കിനുള്ളിലെ അസാധാരണ വളര്‍ച്ചയായിരിക്കുമെന്നാണ് ആദ്യം ഒരു ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ തന്റെ മൂക്കിനുള്ളില്‍ എന്തോ അനങ്ങുന്നതായി സെല്‍വി ഡോക്ടറെ അറിയിച്ചു.

ഇതോടെയാണ് കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. ഷഡ്പദങ്ങളും ജീവികളും മനുഷ്യരുടെ ചെവിയിലും മൂക്കിലും കയറുന്നത് സാധാരണമാണ്. ഡോക്ടര്‍മാര്‍ ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ജീവനോടെ ഒരു പാറ്റയെ മൂക്കിനുള്ളില്‍ നിന്ന് പുറത്തെടുക്കുന്നത് ആദ്യമായാണെന്ന് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം മേധാവി പ്രൊഫ.എം.എന്‍.ശങ്കര്‍ പറഞ്ഞു. പാറ്റ അവിടെയിരുന്ന് ചത്തിരുന്നെങ്കില്‍ സെല്‍വിക്ക് അണുബാധയുണ്ടാകുമായിരുന്നേനെയെന്നും അത് തലച്ചോറിനെ വരെ ബാധിക്കുമായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.