ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്നചിത്രം ശേഖരിച്ചു; സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

ഫൈവ് സ്റ്റാര് ഹോട്ടലില് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്നചിത്രങ്ങള് ശേഖരിച്ച സോഫ്റ്റ്വെയര് എന്ജിനീയര് പിടിയില്
 | 
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്നചിത്രം ശേഖരിച്ചു; സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

ചെന്നൈ: ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ ശേഖരിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ പിടിയില്‍. ചെന്നൈയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്ന പ്രദീപ് എന്ന യുവാവിനെ ഓഗസ്റ്റ് 22നാണ് അറസ്റ്റ് ചെയ്തത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഫ്രണ്ട് ഓഫീസ് ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ഇയാളുടെ ഫോണില്‍ നിന്ന് 60ലേറെ നഗ്നചിത്രങ്ങള്‍ കണ്ടെടുത്തു. ചെന്നൈ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം നഗ്നചിത്രങ്ങള്‍ അയച്ചുതരാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ആദ്യം സാധാരണ ഫോട്ടോകള്‍ അയക്കാന്‍ ആവശ്യപ്പെടും. പിന്നീട് ശരീരഘടന മനസിലാക്കുന്നതിനായി നഗ്നചിത്രം ഹോട്ടല്‍ ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ് നഗ്നചിത്രം വാങ്ങുകയാണ് ഇയാളുടെ രീതിയെന്നും പരാതിക്കാരി പറഞ്ഞു.

ചിത്രങ്ങള്‍ നല്‍കിയതിന് ശേഷം ഇയാള്‍ പ്രതികരിച്ചിട്ടില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ കേസെടുത്ത പോലീസ് എത്ര സ്ത്രീകള്‍ ഇരകളാക്കപ്പെട്ടിട്ടുണ്ടെന്ന അന്വേഷത്തിലാണ്.