‘എന്റെ ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ട്’; ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ചേതന്‍ ഭഗത്തിന്റെ ട്വീറ്റ്

മാധ്യമപ്രവര്ത്തകയും സംഘപരിവാര് വിമര്ശകയുമായിരുന്ന ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തില് പ്രതിഷേധവുമായി എഴുത്തുകാരന് ചേതന് ഭഗത്. എന്റെ ഇന്ത്യക്ക് എന്തോ തകരാറുണ്ടെന്ന് ചേതന് ഭഗത് ട്വീറ്റ് ചെയ്തു. കുട്ടികള് ഓക്സിജന് കിട്ടാതെ മരിക്കുന്നു, മഴയില് വെള്ളം നിറഞ്ഞ മാന്ഹോളില് വീണ് മുതിര്ന്ന ഡോക്ടര് മരിക്കുന്നു. മനസിലുള്ളത് തുറന്നു പറഞ്ഞതിന് മുതിര്ന്ന മാധ്യമപ്രവര്ത്തക മരിക്കുന്നു. എന്റെ ഇന്നത്തെ ഇന്ത്യക്ക് കാര്യമായ എന്തോ തകരാറുണ്ട് എന്നാണ് ചേതന്റെ ട്വീറ്റ്.
 | 

‘എന്റെ ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ട്’; ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ചേതന്‍ ഭഗത്തിന്റെ ട്വീറ്റ്

മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. എന്റെ ഇന്ത്യക്ക് എന്തോ തകരാറുണ്ടെന്ന് ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തു. കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്നു, മഴയില്‍ വെള്ളം നിറഞ്ഞ മാന്‍ഹോളില്‍ വീണ് മുതിര്‍ന്ന ഡോക്ടര്‍ മരിക്കുന്നു. മനസിലുള്ളത് തുറന്നു പറഞ്ഞതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക മരിക്കുന്നു. എന്റെ ഇന്നത്തെ ഇന്ത്യക്ക് കാര്യമായ എന്തോ തകരാറുണ്ട് എന്നാണ് ചേതന്റെ ട്വീറ്റ്.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് സോഷ്യല്‍ മീഡിയയില്‍ മോഡിയെയും സംഘപരിവാറിനെയും ശക്തമായി പിന്തുണച്ചിരുന്ന ചേതന്‍ഭഗത് പിന്നീട് തന്റെ നിലചപാടുകള്‍ മാറ്റിയിരുന്നു. ഉത്തരേന്ത്യയില്‍ ശക്തമായ അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് ചേതന്‍ ഭഗത് തന്റെ നിലപാടില്‍ മാറ്റം വരുത്തിയത്. പിന്നീട് കേന്ദ്രസര്‍ക്കാരിനെതിരെ പല അവസരങ്ങളിലും ചേതന്‍ ഭഗത് രംഗത്തെത്തുകയും ചെയ്തിരുന്നു.