ചൈനീസ് പ്രസിഡന്റ് ഇന്ന് ഇന്ത്യയിൽ

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുന്ന ഷിയെ ഗുജറാത്ത് ഗവർണർ ഓംപ്രകാശ് കോഹ്ലിയും മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലും ചേർന്ന് സ്വീകരിക്കും. തുടർന്ന് ഹയാറ്റ് ഹോട്ടലിൽവച്ച് മോഡിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് ഗുജറാത്ത് സർക്കാർ വക്താവ് നിതിൻ പട്ടേൽ അറിയിച്ചു.
 | 
ചൈനീസ് പ്രസിഡന്റ് ഇന്ന് ഇന്ത്യയിൽ

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുന്ന ഷിയെ ഗുജറാത്ത് ഗവർണർ ഓംപ്രകാശ് കോഹ്ലിയും മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലും ചേർന്ന് സ്വീകരിക്കും. തുടർന്ന് ഹയാറ്റ് ഹോട്ടലിൽവച്ച് മോഡിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് ഗുജറാത്ത് സർക്കാർ വക്താവ് നിതിൻ പട്ടേൽ അറിയിച്ചു.

തുടർന്ന് മോഡിയോടൊപ്പം സബർമതിയിലെ ഗാന്ധി ആശ്രമവും ഷീ സന്ദർശിക്കും. വൈകിട്ട് അഞ്ചരയ്ക്ക് സബർമതി നദീതട പദ്ധതി സന്ദർശിക്കും. വ്യാഴാഴ്ചയാണ് മോഡിയും ഷീ ജിൻപിങ്ങും ചേർന്നുള്ള പ്രധാന കൂടിക്കാഴ്ച. വ്യാപാര കരാറുകൾക്ക് പുറമേ അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷവും കൂടിക്കാഴച്ചയിൽ വിഷയമാക്കും. തുടർന്ന് പ്രധാനമന്ത്രി നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുന്ന ഷി 18-ന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച ഷീ ജിൻ പിങ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. 19-ന് മടങ്ങും.