മുസ്ലീങ്ങളല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കും; പൗരത്വഭേദഗതി ബില്ലിന് അംഗീകാരം

മുസ്ലീങ്ങളല്ലാത്ത അഭയാര്ത്ഥികള്ക്ക് പൗരത്വം അനുവദിക്കാനുള്ള പൗരത്വഭേദഗതി ബില് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
 | 
മുസ്ലീങ്ങളല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കും; പൗരത്വഭേദഗതി ബില്ലിന് അംഗീകാരം

ന്യൂഡല്‍ഹി: മുസ്ലീങ്ങളല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കാനുള്ള പൗരത്വഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന്‍, ബുദ്ധ,പാഴ്സി മതവിഭാഗങ്ങൡലുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ ഈ ബില്ല് അനുവാദം നല്‍കുന്നു. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വം നല്‍കുക.

ഈ ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അനധികൃത കുടിയേറ്റക്കാരില്‍ തിരഞ്ഞെടുത്ത് വിഭാഗക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്നതിനായി ബന്ധപ്പെട്ട നിയമത്തില്‍ വരുത്തിയ ഭേദഗതികളാണ് മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ മുസ്ലീങ്ങളെ മാത്രം ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത് മതേതര തത്വങ്ങള്‍ക്ക് എതിരാണെന്ന് പ്രതിപക്ഷം പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്ത് കളഞ്ഞത് പോലെ തന്നെ ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ് പൗരത്വഭേദഗതി ബില്ലെന്ന് കഴിഞ്ഞ ദിവസം രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ബില്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ ബിജെപി എംപിമാരെല്ലാവരും ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.