മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്‌ക്കെതിരെ കേസെടുക്കണമെന്ന് യുപി കോടതിയില്‍ ഹര്‍ജി

മുന് അമേരിക്കന് പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്പ്രദേശിലെ കോടതിയില് ഹര്ജി.
 | 
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്‌ക്കെതിരെ കേസെടുക്കണമെന്ന് യുപി കോടതിയില്‍ ഹര്‍ജി

ലഖ്‌നൗ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ കോടതിയില്‍ ഹര്‍ജി. ലാല്‍ഗംജ് സിവില്‍ കോടതിയിലാണ് ഹര്‍ജി ലഭിച്ചിരിക്കുന്നത്. ദി പ്രോമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും മന്‍മോഹന്‍ സിങ്ങിനെയും മോശമായി ചിത്രീകരിച്ചിരിക്കുകയാണെന്നും നേതാക്കളെ അപമാനിച്ചതിലൂടെ രാജ്യത്തിന്റെ പരമാധികാരത്തെ കടന്നാക്രമിക്കുകയാണ് ഒബാമ ചെയ്തതെന്നും ഹര്‍ജിക്കാരനായ ഗ്യാന്‍ പ്രകാശ് ശുക്ല ആരോപിക്കുന്നു.

ഓള്‍ ഇന്ത്യ റൂറല്‍ ബാര്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റാണ് അഭിഭാഷകനായ ഗ്യാന്‍ പ്രകാശ്. പരാതി കോടതി ഡിസംബര്‍ 1ന് പരിഗണിക്കും. ഒബാമ പരാമര്‍ശിച്ച നേതാക്കള്‍ക്ക് ലക്ഷക്കണക്കിന് അണികളുണ്ട്. ഇവ അണികളുടെ വികാരം വ്രണപ്പെടുത്തിയാല്‍ പുസ്‌കതത്തിന് എതിരെ തെരുവില്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും അത് ക്രമസമാധാന പ്രശ്‌നങ്ങളിലേത്ത് നയിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ ഒബാമയ്ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം.

കേസെടുത്തില്ലെങ്കില്‍ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ നിരാഹാരം ഇരിക്കുമെന്നും ഗ്യാന്‍ കുമാര്‍ അറിയിച്ചു. രാഹുല്‍ ഗാന്ധി പക്വതയില്ലാത്ത നേതാവാണെന്നായിരുന്നു ഒബാമ എഴുതിയത്.