പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിനില്‍ അമ്പലം; ഒരു സീറ്റ് ശിവ പ്രതിഷ്ഠയ്ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്ത ട്രെയിനില് ശിവക്ഷേത്രം.
 | 
പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിനില്‍ അമ്പലം; ഒരു സീറ്റ് ശിവ പ്രതിഷ്ഠയ്ക്ക്

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിനില്‍ ശിവക്ഷേത്രം. കാശി-മഹാകാല്‍ എക്‌സ്പ്രസിലാണ് റെയില്‍വേ ്‌ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിനിന്റെ ബി -5 കോച്ചിലെ സീറ്റ് നമ്പര്‍ 64 ആണ് ക്ഷേത്രമായി സജ്ജീകരിച്ചിരിക്കുന്നത്. ഈ സീറ്റ് സ്ഥിരമായി ശിവപ്രതിഷ്ഠയ്ക്കായി നീക്കിവെക്കുമെന്ന് റെയില്‍വേ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ബര്‍ത്തില്‍ ശിവന്റെ ചിത്രങ്ങളും പൂമാലകളും ഉള്‍പ്പെടെ ക്രമീകരിച്ചിട്ടുണ്ട്. വിശേഷ ദിവസങ്ങളിലും മറ്റും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഇവിടെ നടത്താനും റെയില്‍വേ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഞായറാഴ്ചയാണ് വാരാണസിയില്‍ പ്രധാനമന്ത്രി തീവണ്ടി ഉദ്ഘാടനം ചെയ്തത്.

ഫെബ്രുവരി 20 മുതല്‍ ഈ ട്രെയിന്‍ ഓടിത്തുടങ്ങും. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തീവണ്ടിയാണ് കാശി-മഹാകാല്‍ എക്സ്പ്രസ്.