കൽക്കരി ക്ഷാമം; രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു

രാജ്യത്ത് കൽക്കരി ക്ഷാമത്തെത്തുടർന്ന് വൈദ്യത ഉൽപ്പാദനം കുറഞ്ഞതോടെ ഊർജ്ജ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. താപവൈദ്യുത നിലയങ്ങളിൽ കഷ്ടിച്ച് ഒരാഴ്ചത്തേക്കുള്ള കൽക്കരി മാത്രമേ സ്റ്റോക്കുള്ളൂ എന്നാണ് റിപ്പോർട്ട്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കു പ്രകാരം രാജ്യത്തെ നൂറ് താപവൈദ്യുത നിലയങ്ങളിൽ 27 എണ്ണത്തിലും നാല് ദിവസം പ്രവർത്തിക്കാൻ മാത്രമുള്ള കൽക്കരി മാത്രമേ സ്റ്റോക്കുള്ളൂ. രാജ്യത്തെ ഏറ്റവും വലിയ താപവൈദ്യുത നിലയങ്ങളായ എൻ.ടി.പി.സിയുടെ ഛത്തീസ്ഗഡിലെ സിപറ്റ്, കോർബ പ്ലാന്റുകളിൽ അവശേഷിക്കുന്നത് മൂന്ന് ദിവസത്തേക്കുള്ള കൽക്കരി മാത്രം.
 | 

കൽക്കരി ക്ഷാമം; രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു

ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമത്തെത്തുടർന്ന് വൈദ്യത ഉൽപ്പാദനം കുറഞ്ഞതോടെ ഊർജ്ജ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. താപവൈദ്യുത നിലയങ്ങളിൽ കഷ്ടിച്ച് ഒരാഴ്ചത്തേക്കുള്ള കൽക്കരി മാത്രമേ സ്റ്റോക്കുള്ളൂ എന്നാണ് റിപ്പോർട്ട്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കു പ്രകാരം രാജ്യത്തെ നൂറ് താപവൈദ്യുത നിലയങ്ങളിൽ 27 എണ്ണത്തിലും നാല് ദിവസം പ്രവർത്തിക്കാൻ മാത്രമുള്ള കൽക്കരി മാത്രമേ സ്റ്റോക്കുള്ളൂ. രാജ്യത്തെ ഏറ്റവും വലിയ താപവൈദ്യുത നിലയങ്ങളായ എൻ.ടി.പി.സിയുടെ ഛത്തീസ്ഗഡിലെ സിപറ്റ്, കോർബ പ്ലാന്റുകളിൽ അവശേഷിക്കുന്നത് മൂന്ന് ദിവസത്തേക്കുള്ള കൽക്കരി മാത്രം.

കമ്പനിയുടെ വിവിധ നിലയങ്ങളിലെ ആറ് ഉൽപ്പാദന യൂണിറ്റുകൾ ഇതിനോടകം അടച്ചു പൂട്ടി. കഴിഞ്ഞ വർഷമുണ്ടായതിന്റെ രണ്ടിരട്ടിയാണ് ഇപ്പോൾ നേരിടുന്ന വൈദ്യുതി ക്ഷാമം. കാലവർഷം മോശമായത് മൂലം കാർഷിക, വ്യാവസായിക മേഖലകളിൽ വൈദ്യുതിയുടെ ആവശ്യകത വർധിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് റിപ്പോർട്ട്. ഖനികളിൽ നിന്ന് വൈദ്യുതി നിലയങ്ങളിലേക്ക് യഥാസമയം കൽക്കരി എത്തിക്കാൻ സാധിക്കാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.