ഷഹീന്‍ബാഗില്‍ ബുര്‍ഖ ധരിച്ച് നുഴഞ്ഞുകയറിയ ബിജെപി അനുകൂലിയായ യുവതിയെ പിടികൂടി; വീഡിയോ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില് സമരം നടക്കുന്ന ഷഹീന്ബാഗില് ബുര്ഖ ധരിച്ച് നുഴഞ്ഞുകയറി സംഘപരിവാര് അനുകൂലിയായ യുവതി.
 | 
ഷഹീന്‍ബാഗില്‍ ബുര്‍ഖ ധരിച്ച് നുഴഞ്ഞുകയറിയ ബിജെപി അനുകൂലിയായ യുവതിയെ പിടികൂടി; വീഡിയോ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ സമരം നടക്കുന്ന ഷഹീന്‍ബാഗില്‍ ബുര്‍ഖ ധരിച്ച് നുഴഞ്ഞുകയറി സംഘപരിവാര്‍ അനുകൂലിയായ യുവതി. ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നിരീക്ഷകയായി പങ്കെടുക്കുകയും ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഗുന്‍ജ കപൂര്‍ എന്ന സ്ത്രീയാണ് ബുര്‍ഖ ധരിച്ച് സമരപ്പന്തലില്‍ നുഴഞ്ഞു കയറിയത്. അസാധാരണ പെരുമാറ്റവും ചോദ്യങ്ങളും ശ്രദ്ധയില്‍പ്പെട്ട പ്രതിഷേധക്കാരായ സ്ത്രീകള്‍ ഇവരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

ഗുന്‍ജയുടെ കയ്യില്‍ നിന്ന് ഒരു ക്യാമറയും കണ്ടെത്തിയിട്ടുണ്ട്. റൈറ്റ് നറേറ്റീവ് എന്ന യൂട്യൂബ് ചാനല്‍ താന്‍ നടത്തുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനും ഇവര്‍ തയ്യാറായില്ല. സമരപ്പന്തലില്‍ ഏറെ നേരം ചുറ്റിത്തിരിഞ്ഞതും പലരോടും ചോദ്യങ്ങള്‍ ഉന്നയിച്ചതുമാണ് ഇവരെ സംശയിക്കാന്‍ കാരണമെന്ന് സമരപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ട്വിറ്ററില്‍ നരേന്ദ്രമോദിയെയും ബിജെപി നേതാക്കളെയും ഇവര്‍ ഫോളോ ചെയ്യുന്നുണ്ട്.

ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ജയ് ശ്രീറം വിളിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കപില്‍ ഗുജ്ജാര്‍ എന്ന യുവാവ് വെടിയുതിര്‍ത്തിരുന്നു. ഇയാള്‍ ആംആദ്മി പ്രവര്‍ത്തകനാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഡല്‍ഹി പോലീസും ഇതേ വാദമാണ് ഉന്നയിക്കുന്നത്. എന്നാല്‍ കപില്‍ ആം ആദ്മി പ്രവര്‍ത്തകനല്ലെന്നാണ് ഇയാളുടെ കുടുംബം വ്യക്തമാക്കിയത്.