ബാല്‍ താക്കറെയെ ഭീകരനാക്കി കവര്‍ സ്റ്റോറി; തെഹല്‍ക മാഗസിനെതിരെ പരാതി

ശിവസേനാ നേതാവ് ബാല്താക്കറെയെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് തെഹല്ക്ക മാസികയ്ക്കെതിരേ ശിവസേന രംഗത്ത്. ആരാണ് ഏറ്റവും വലിയ ഭീകരന് എന്ന മാഗസിന്റെ കവര് സ്റ്റോറിയിലാണ് ബാല് താക്കറെയും ഭീകരനാക്കിയത്. അധോലോക നായകന് ദാവൂദ് ഇബ്രാഹിം, 1993 ലെ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്, ഖാലിസ്ഥാനി ഭീകര നേതാവ് ജര്ണയില് സിങ് ഭിന്ദ്രന്വാല എന്നിവര്ക്കൊപ്പമാണ് ബാല് താക്കറെയും ഉള്പ്പെടുത്തിയത്.
 | 
ബാല്‍ താക്കറെയെ ഭീകരനാക്കി കവര്‍ സ്റ്റോറി; തെഹല്‍ക മാഗസിനെതിരെ പരാതി

ന്യൂഡല്‍ഹി: ശിവസേനാ നേതാവ് ബാല്‍താക്കറെയെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് തെഹല്‍ക്ക മാസികയ്‌ക്കെതിരേ ശിവസേന രംഗത്ത്. ആരാണ് ഏറ്റവും വലിയ ഭീകരന്‍ എന്ന മാഗസിന്റെ കവര്‍ സ്റ്റോറിയിലാണ് ബാല്‍ താക്കറെയും ഭീകരനാക്കിയത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, 1993 ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍, ഖാലിസ്ഥാനി ഭീകര നേതാവ് ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാല എന്നിവര്‍ക്കൊപ്പമാണ് ബാല്‍ താക്കറെയും ഉള്‍പ്പെടുത്തിയത്.

മഹാരാഷ്ട്ര നവ്‌നിര്‍മന്‍ സേന അംഗമായ ബാല നാന്ദ്‌ഗോണ്‍ക്കറാണ് മാഗസിനെതിരെ പരാതി നല്‍കിയത്. ഉടന്‍ തന്നെ തെഹല്‍ക മാഗസിന്‍ നിരോധിക്കണമെന്നും എഡിറ്റര്‍ മാത്യു സാമുവലിനെ അറസ്റ്റു ചെയ്യണമെന്നും ബാല ആവശ്യപ്പെട്ടു. രണ്ടു സംസ്‌കാരങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനാണ് മാത്യു സാമുവല്‍ ശ്രമിക്കുന്നതെന്നും ബാല നല്‍കിയ പരാതിയില്‍ പറയുന്നു. ലേഖനത്തിലെ മോശം പരാമര്‍ശങ്ങളിലുടെ ബാല്‍ താക്കറെയെ ഭീകരര്‍ക്ക് തുല്യനാക്കാനാണ് തെഹല്‍ക്ക ശ്രമിച്ചതെന്നും ബാല പറഞ്ഞു.