ഛത്തീസ്ഗഡിലും ഭിന്നത; മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാതെ കോണ്‍ഗ്രസ്

ബി.ജെ.പിയുടെ സ്വന്തം തട്ടകങ്ങളില് ചരിത്ര വിജയം നേടിയതിന് പിന്നാലെ കോണ്ഗ്രസില് ഭിന്നത രൂക്ഷമാകുന്നു. ഭരണം നേടിയ മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഇതുവരെ പ്രഖ്യാപിക്കാന് കോണ്ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇന്ന് രാത്രിയോടെ ഇക്കാര്യത്തില് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. രാഹുല് ഗാന്ധി നേരിട്ടാണ് ചര്ച്ചകള്ക്ക് നേതൃത്വം നല്കുന്നത്.
 | 
ഛത്തീസ്ഗഡിലും ഭിന്നത; മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ സ്വന്തം തട്ടകങ്ങളില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. ഭരണം നേടിയ മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഇതുവരെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇന്ന് രാത്രിയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി നേരിട്ടാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യക്കും കമല്‍നാഥിനുമാണ് സാധ്യത. കമല്‍നാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ജ്യോതിരാത്യ സിന്ധ്യ അനുകൂലികള്‍ പ്രതിഷേധവുമായി എത്തിയതോടെ കാര്യങ്ങള്‍ പ്രതികൂലമായി. രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടിനും യുവ നേതാവ് സച്ചിന്‍ പൈലറ്റിനുമാണ് സാധ്യത കല്‍പ്പിച്ചിരുന്നത്. ഗെഹ്ലോട്ടിന് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഗുജ്ജര്‍ വിഭാഗം സച്ചിന്‍ പൈലറ്റിനായി തെരുവിലിറങ്ങി. ജയ്പൂര്‍ ആഗ്ര ഹൈവേ ഉപരോധിച്ചു.

ഛത്തീസ്ഗഡിലും മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം രൂക്ഷമാണ്. പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. അതീവ പ്രധാന്യത്തോടെയാണ് കോണ്‍ഗ്രസ് തര്‍ക്കങ്ങളെ നേരിടുന്നത്. രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പ്രിയങ്കാ ഗാന്ധിയും ഇത്തവണ കൂടിയാലോചനകളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരേയും ഒരുമിച്ച് പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം.