ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്

ഗോവയില് സര്ക്കാര് രൂപീകരിക്കാനുള്ള കരുനീക്കങ്ങളുമായി കോണ്ഗ്രസ്. നേരത്തെ കേവല ഭൂരിപക്ഷം തികയ്ക്കാന് ബി.ജെ.പിയെ പിന്തുണച്ച പ്രദേശിക പാര്ട്ടികളെ സഖ്യ കക്ഷിയാക്കി ഭരണം പിടിച്ചടക്കാനുള്ള ശ്രമങ്ങള് കോണ്ഗ്രസ് നേരത്തെ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളെ സര്ക്കാര് രൂപീകരിക്കാന് ക്ഷണിക്കണമെന്ന് ഗവര്ണറോടു കോണ്ഗ്രസ് നേതാക്കള് ആവശ്യപ്പെട്ടത്. 14 എംഎല്എമാരുടെ പിന്തുണയുള്ള കത്ത് ഗവര്ണര്ക്കു കൈമാറിയിട്ടുണ്ട്.
 | 

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്

പനാജി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്. നേരത്തെ കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ബി.ജെ.പിയെ പിന്തുണച്ച പ്രദേശിക പാര്‍ട്ടികളെ സഖ്യ കക്ഷിയാക്കി ഭരണം പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേരത്തെ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോടു കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. 14 എംഎല്‍എമാരുടെ പിന്തുണയുള്ള കത്ത് ഗവര്‍ണര്‍ക്കു കൈമാറിയിട്ടുണ്ട്.

2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന് 17 സീറ്റും ബിജെപിക്ക് പതിമൂന്ന് സീറ്റുമാണ് ലഭിച്ചത്. എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാരുണ്ടാക്കി. അന്ന് കേന്ദ്രമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെയാണ് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത്.

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലാണ്. ഈ സാഹചര്യം മുതലാക്കി രാഷ്ട്രീയ നീക്കങ്ങള്‍ പ്രതിപക്ഷം ശക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പരീക്കര്‍ മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് അത്തരമൊരു നീക്കമില്ലെന്ന് ബിജെപി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഭരണ സ്തംഭനം സൃഷ്ടിച്ച് രാഷ്ട്രപതി ഭരണം കൊണ്ടുവരാനാണ് ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.