അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തോടെ ഇന്ത്യയില്‍ കോവിഡ് വ്യാപനം അവസാനിക്കുമെന്ന് ബിജെപി നേതാവ്

അയോധ്യയിലെ രാമക്ഷേത്ര നിര്മാണം ആരംഭിക്കുന്നതോടെ ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിക്കുമെന്ന് ബിജെപി നേതാവ്. മധ്യപ്രദേശിലെ പ്രോടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വര് ശര്മയാണ് ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്രീരാമന് മാനവരാശിയുടെ നന്മയ്ക്കും രാക്ഷസന്മാരുടെ അന്ത്യത്തിനുമായാണ് അവതരിച്ചത്. അതുകൊണ്ടുതന്നെ രാമക്ഷേത്രത്തിന്റെ നിര്മാണം ആരംഭിക്കുന്നതിനൊപ്പം രാജ്യത്തെ കോവിഡ് മഹാമാരിയുടെ അന്ത്യത്തിന് തുടക്കം കുറിക്കുമെന്ന് ശര്മ പറഞ്ഞു. ഇന്ത്യ മാത്രമല്ല, ലോകമൊട്ടാകെ കൊറോണ വൈറസ് മൂലം ബുദ്ധിമുട്ടുകയാണ്. നാം സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം നമ്മുടെ ദൈവങ്ങളെയും സ്മരിക്കുകയാണ്. രാമക്ഷേത്രം നിര്മിക്കണമെന്ന് സുപ്രീം
 | 
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തോടെ ഇന്ത്യയില്‍ കോവിഡ് വ്യാപനം അവസാനിക്കുമെന്ന് ബിജെപി നേതാവ്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതോടെ ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിക്കുമെന്ന് ബിജെപി നേതാവ്. മധ്യപ്രദേശിലെ പ്രോടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വര്‍ ശര്‍മയാണ് ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്രീരാമന്‍ മാനവരാശിയുടെ നന്മയ്ക്കും രാക്ഷസന്‍മാരുടെ അന്ത്യത്തിനുമായാണ് അവതരിച്ചത്.

അതുകൊണ്ടുതന്നെ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിനൊപ്പം രാജ്യത്തെ കോവിഡ് മഹാമാരിയുടെ അന്ത്യത്തിന് തുടക്കം കുറിക്കുമെന്ന് ശര്‍മ പറഞ്ഞു. ഇന്ത്യ മാത്രമല്ല, ലോകമൊട്ടാകെ കൊറോണ വൈറസ് മൂലം ബുദ്ധിമുട്ടുകയാണ്. നാം സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം നമ്മുടെ ദൈവങ്ങളെയും സ്മരിക്കുകയാണ്. രാമക്ഷേത്രം നിര്‍മിക്കണമെന്ന് സുപ്രീം കോടതിയാണ് ഉത്തരവിട്ടതെന്നും ബിജെപി നേതാവ് പറഞ്ഞു.