കാവല്‍ക്കാരന്‍ കള്ളന്‍ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കി

രാഹുല് ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്ജി സുപ്രീം കോടതി തീര്പ്പാക്കി.
 | 
കാവല്‍ക്കാരന്‍ കള്ളന്‍ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. റഫാല്‍ ഇടപാടില്‍ നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലായിരുന്നു കേസ്. രാഹുല്‍ ഖേദപ്രകടനം നടത്തിയത് പരിഗണിച്ചാണ് കോടതി കേസ് തീര്‍പ്പാക്കിയത്. രാഹുല്‍ ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കോടതി പറഞ്ഞു.

റഫാല്‍ കേസില്‍ വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് ഈ കേസും പരിഗണിച്ചത്. റഫാല്‍ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയവര്‍ ഹാജരാക്കിയ 3 രഹസ്യരേഖകള്‍ പരിഗണിക്കുമെന്ന സുപ്രീം കോടതി വിധിയില്‍ മോദിയെക്കുറിച്ച് ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന് കോടതി പറഞ്ഞുവെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

ഈ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. കേസിനെത്തുടര്‍ന്ന് പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തിയ രാഹുല്‍ പിന്നീട് കോടതിയില്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.