മോഡിയുടെ ചിത്രത്തെ പക്ഷിക്കാഷ്ഠമെന്ന് പരിഹസിച്ച് ദിവ്യസ്പന്ദന; ട്വീറ്റ് വിവാദത്തില്‍

പട്ടേല് പ്രതിമയുടെ കാല്ക്കല് നില്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രത്തെ പരിഹസിച്ച് കോണ്ഗ്രസ് നേതാവ് ദിവ്യസ്പന്ദന. ഇതെന്താ പക്ഷിക്കാഷ്ഠമോ എന്നാണ് ട്വിറ്ററില് ദിവ്യസ്പന്ദനയുടെ പരിഹാസം. ട്വീറ്റിനെതിരെ ബിജെപി പ്രവര്ത്തകരും കോണ്ഗ്രസുകാരും രംഗത്തെത്തിയിട്ടുണ്ട്. കോണ്ഗ്രസിന്റെ മൂല്യം ഇടിയുന്നതാണ് ഇതില് കാണാനാകുന്നതെന്ന് ബിജെപിയപടെ ഔദ്യോഗിക ട്വിറ്റര് ഹാന്ഡില് പ്രതികരിച്ചു.
 | 
മോഡിയുടെ ചിത്രത്തെ പക്ഷിക്കാഷ്ഠമെന്ന് പരിഹസിച്ച് ദിവ്യസ്പന്ദന; ട്വീറ്റ് വിവാദത്തില്‍

ന്യൂഡല്‍ഹി: പട്ടേല്‍ പ്രതിമയുടെ കാല്‍ക്കല്‍ നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യസ്പന്ദന. ഇതെന്താ പക്ഷിക്കാഷ്ഠമോ എന്നാണ് ട്വിറ്ററില്‍ ദിവ്യസ്പന്ദനയുടെ പരിഹാസം. ട്വീറ്റിനെതിരെ ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മൂല്യം ഇടിയുന്നതാണ് ഇതില്‍ കാണാനാകുന്നതെന്ന് ബിജെപിയപടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രതികരിച്ചു.

ദിവ്യയുടെ ഭാഷ ഇത്തിരി കടന്നു പോയെന്ന് കോണ്‍ഗ്രസുകാരും പറയുന്നു. എന്നാല്‍ ട്വീറ്റിലുള്ളത് തന്റെ അഭിപ്രായം മാത്രമാണെന്നും അതില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദിവ്യ മമറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദീകരണം ആരും അര്‍ഹിക്കുന്നില്ലെന്നും ദിവ്യസ്പന്ദന പറഞ്ഞു.