6 മരണം, 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഇന്ത്യയില്‍ കൊവിഡ് പടരുന്നത് വേഗത്തില്‍

കൊറോണ വൈറസ് ബാധ മൂലം വ്യാഴാഴ്ച മാത്രം ഇന്ത്യയില് 6 മരണം.
 | 
6 മരണം, 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഇന്ത്യയില്‍ കൊവിഡ് പടരുന്നത് വേഗത്തില്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ മൂലം വ്യാഴാഴ്ച മാത്രം ഇന്ത്യയില്‍ 6 മരണം. ഇത്രയും ആളുകള്‍ ഒറ്റ ദിവസം കൊവിഡ് ബാധിച്ച് മരി്ക്കുന്നത് രാജ്യത്ത് ആദ്യമാണ്. ഇതോടെ ഇന്ത്യയിലെ മൊത്തം മരണ സംഖ്യ 17 ആയി ഉയര്‍ന്നു. 88 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 703 ആയി.

ചികിത്സയിലായിരുന്ന 42 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് ഇന്നലെ 19 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ കേരളത്തിലെ രോഗികളുടെ എണ്ണം 126 ആയി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളതും കേരളത്തിലാണ്. മഹാരാഷ്ട്രയില്‍ 124 പേരാണ് രോഗബാധിതര്‍.

കേരളത്തില്‍ 1.2 ലക്ഷം ആളുകളാണ് നിരീക്ഷണത്തിലുള്ളത്. തെലങ്കാനയില്‍ കോവിഡ് ബാധിതരുടെ എണ്ണം 44 ആയി. ആന്ധ്രാപ്രദേശില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശികളാണ്.