പൊതുസ്ഥലങ്ങളില്‍ മാസ്‌ക നിര്‍ബന്ധമായും ധരിക്കണമെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍

വീടിന് പുറത്തിറങ്ങിയാല് മാസ്ക് ധരിക്കുന്നത് നിര്ബന്ധമാക്കി മുംബൈ മുനിസിപ്പല് കോര്പറേഷന്.
 | 
പൊതുസ്ഥലങ്ങളില്‍ മാസ്‌ക നിര്‍ബന്ധമായും ധരിക്കണമെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍

മുംബൈ: വീടിന് പുറത്തിറങ്ങിയാല്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍. പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് കോര്‍പറേഷന്‍ ഉത്തരവിട്ടിരിക്കുന്നത്. വീട്ടില്‍ നിര്‍മിച്ച മാസ്‌കുകളും ധരിക്കാം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 188 അനുസരിച്ച് കേസെടുക്കും. അറസ്റ്റ് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് അറിയിപ്പ്.

വീടുകളില്‍നിന്ന് പുറത്തു പോകുമ്പോള്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശി മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.

തെരുവ്, ആശുപത്രി, ഓഫീസ്, മാര്‍ക്കറ്റ് എന്നിങ്ങനെ എല്ലാ പൊതുഇടങ്ങളിലും എന്ത് ആവശ്യത്തിനായി വരുന്നവരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വാങ്ങിയതോ, വീട്ടില്‍ നിര്‍മിച്ച മാസ്‌കുകളോ ഉപയോഗിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.