യുകെയില്‍ കൊറോണ മരണങ്ങള്‍ക്ക് ഇരയാകുന്ന വംശീയ ന്യൂനപക്ഷങ്ങളില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയില്‍

യുകെയില് കൊറോണ ബാധിച്ച് മരിക്കുന്ന വംശീയ ന്യൂനപക്ഷങ്ങളില് ഇന്ത്യന് വംശജരാണ് ഒന്നാം സ്ഥാനത്തെന്ന് കണക്കുകള്.
 | 
യുകെയില്‍ കൊറോണ മരണങ്ങള്‍ക്ക് ഇരയാകുന്ന വംശീയ ന്യൂനപക്ഷങ്ങളില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയില്‍

ലണ്ടന്‍: യുകെയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന വംശീയ ന്യൂനപക്ഷങ്ങളില്‍ ഇന്ത്യന്‍ വംശജരാണ് ഒന്നാം സ്ഥാനത്തെന്ന് കണക്കുകള്‍. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഏപ്രില്‍ 17 വരെ 13,918 പേരാണ് യുകെയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇവരില്‍ 16.2 ശതമാനം കറുത്ത വര്‍ഗ്ഗക്കാരും ഏഷ്യക്കാരും മറ്റ് ന്യൂനപക്ഷങ്ങളുമാണ്. ഇവരില്‍ ഇന്ത്യന്‍ വംശജര്‍ മാത്രം 3 ശതമാനം വരുമെന്ന് ഈയാഴ്ച പുറത്തു വന്ന കണക്കുകള്‍ പറയുന്നു.

2.9 ശതമാനവുമായി കരീബിയന്‍ വംശജര്‍ രണ്ടാം സ്ഥാനത്തും 2.1 ശതമാനവുമായി പാകിസ്ഥാന്‍ വംശജര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ന്യൂനപക്ഷങ്ങള്‍ ബ്രിട്ടീഷ് ജനതയുടെ 13 ശതമാനം വരുമെന്നാണ് കണക്ക്. രോഗം ബാധിച്ച് മരിച്ചവരില്‍ വെളുത്ത വര്‍ഗ്ഗക്കാര്‍ 73.6 ശതമാനവും മിശ്രവിഭാഗത്തിലുള്ളവര്‍ 0.7 ശതമാനവും വരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മരിച്ച എന്‍എച്ച്എസ് ജീവനക്കാരിലും ഇന്ത്യന്‍ വംശജരുടെ എണ്ണം ഏറെയാണ്. ഈ വിഷയത്തില്‍ പഠനം നടത്തുന്നതിനായി ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരുടെ സംഘടന ഇംപീരിയല്‍ കോളേജ് ലണ്ടനുമായി ചേര്‍ന്ന് പുതിയ റിസര്‍ച്ച് ഫോറത്തിന് രൂപം നല്‍കിയിട്ടുണ്ട്.