ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 1,40,182 പേര്‍; കഴിഞ്ഞ 24 മണിക്കൂറില്‍ 41,970 പേര്‍ രോഗമുക്തരായി

ന്യൂഡല്ഹി: ഇന്ത്യയില് കോവിഡ് മരണസംഖ്യ 1,40,182 ആയി ഉയര്ന്നു. ഇന്നലെ മാത്രം 482 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. മരണസംഖ്യ ആഗസ്റ്റ്, നവംബര് മാസങ്ങളെ താരതമ്യം ചെയ്യുമ്പോള് ഗണ്യമായ കുറവാണ് ഡിസംബറില് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്നലെ 41,970 പേര് കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 91 ലക്ഷം കവിഞ്ഞു. ഉയര്ന്ന രോഗമുക്തി നിരക്ക് രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില് മുന്നിരയിലാണ് ഇന്ത്യ. ഇന്നലെ 36,011 പേര്ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗിക
 | 
ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 1,40,182 പേര്‍; കഴിഞ്ഞ 24 മണിക്കൂറില്‍ 41,970 പേര്‍ രോഗമുക്തരായി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മരണസംഖ്യ 1,40,182 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 482 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. മരണസംഖ്യ ആഗസ്റ്റ്, നവംബര്‍ മാസങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായ കുറവാണ് ഡിസംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്നലെ 41,970 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 91 ലക്ഷം കവിഞ്ഞു. ഉയര്‍ന്ന രോഗമുക്തി നിരക്ക് രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ.

ഇന്നലെ 36,011 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 96,44,222 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 4,03,248 പേരാണ് ചികിത്സയില്‍ തുടരുന്നത്. കോവിഡ് ഹോട്‌സ്‌പോട്ടുകളായ കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ വലിയ മാറ്റമില്ലാതെ തുടരുകയാണ്.

കേരളത്തില്‍ ഇന്നലെ 5848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം (920), കോഴിക്കോട് (688), എറണാകുളം (655) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.