രാജ്യത്ത് കോവിഡ് വാക്‌സിനേഷന് തുടക്കം; സംസ്ഥാനത്ത് 13,300 പേര്‍ക്ക് വാക്‌സിന്‍ നല്‍കും

രാജ്യത്ത് കോവിഡ് വാക്സിനേഷന് തുടക്കമായി.
 | 
രാജ്യത്ത് കോവിഡ് വാക്‌സിനേഷന് തുടക്കം; സംസ്ഥാനത്ത് 13,300 പേര്‍ക്ക് വാക്‌സിന്‍ നല്‍കും

രാജ്യത്ത് കോവിഡ് വാക്‌സിനേഷന് തുടക്കമായി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിനേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യമൊട്ടാകെ 3006 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം നടക്കുക. കേരളത്തില്‍ 133 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും 100 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുക.

ഇതനുസരിച്ച് ഇന്ന് 13,300 പേര്‍ക്ക് കേരളത്തില്‍ വാക്‌സിന്‍ നല്‍കും. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവുമാണ് തയ്യാറാക്കിയിരിക്കുന്നത്. മറ്റു ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതം സജ്ജമാക്കിയിട്ടുണ്ട്. കോവിഷീല്‍ഡ് വാക്‌സിനാണ് കേരളത്തില്‍ നല്‍കുന്നത്.

രണ്ടു ഡോസുകളായിട്ടാണ് വാക്‌സിന്‍ നല്‍കുക. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാം. വാക്‌സിന്‍ എടുത്ത ശേഷം നേരിയ പനിയോ ശരീര വേദനയോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.