റേഡിയേഷനെ ചെറുക്കുമെന്ന അവകാശവാദവുമായി ‘ചാണക ചിപ്പ്’ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം

റേഡിയേഷനെ ചെറുക്കാന് കഴിവുണ്ടെന്ന അവകാശവാദവുമായി ചാണകത്തില് നിര്മിച്ച ചിപ്പ് അവതരിപ്പിച്ച് കേന്ദ്രസര്ക്കാരിന് കീഴിലുള്ള സ്ഥാപനം.
 | 
റേഡിയേഷനെ ചെറുക്കുമെന്ന അവകാശവാദവുമായി ‘ചാണക ചിപ്പ്’ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം

ന്യൂഡല്‍ഹി: റേഡിയേഷനെ ചെറുക്കാന്‍ കഴിവുണ്ടെന്ന അവകാശവാദവുമായി ചാണകത്തില്‍ നിര്‍മിച്ച ചിപ്പ് അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനം. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകര്‍ഷക വകുപ്പിന് കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗ് ആണ് ചാണക ചിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആയോഗ് ചെയര്‍മാന്‍ വല്ലഭ്ഭായി കത്തീരിയയാണ് വാര്‍ത്താസമ്മേളനത്തില്‍ ചിപ്പ് പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നാണ് കത്തീരിയ അവകാശപ്പെട്ടത്.

മൊബൈല്‍ ഫോണ്‍ റേഡിയേഷനെ ചിപ്പ് പ്രതിരോധിക്കുമെന്നാണ് കത്തീരിയ പറയുന്നത്. ചാണകത്തിന് റേഡിയേഷനെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. ചാണകം എല്ലാവരെയും രക്ഷിക്കും. ചാണകത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് എല്ലാവരെയും റേഡിയേഷനില്‍ നിന്ന് സംരക്ഷിക്കുമെന്നും കത്തീരിയ പറഞ്ഞു. റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ അകറ്റാന്‍ ഈ ചാണക ചിപ്പ് ഫോണുകളില്‍ ഉപയോഗിക്കണമെന്നും കത്തിരിയ ആവശ്യപ്പെട്ടു.

ഗോസത്വ കവച് എന്ന പേരിലാണ് ചിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഗുജറാത്തിലെ ഗോശാലയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. പശുക്കളുടെ സംരക്ഷണത്തിനായി 22019ലാണ് രാഷ്ട്രീയ കാമധേനു ആയോഗ് രൂപീകരിച്ചത്.