സിപിഐ എം പാർട്ടി കോൺഗ്രസിന് തുടക്കം

സിപിഐ എമ്മിന്റെ ഇരുപത്തി ഒന്നാം പാർട്ടി കോൺഗ്രസിന് ഇന്ന് ആന്ധ്രയിലെ വിശാഖപട്ടണത്ത് കൊടി ഉയർന്നു. പോളിറ്റ് ബ്യൂറോ മുൻ അംഗം മുഹമ്മദ് അമീനാണ് പതാക ഉയർത്തിയത്. വിശാഖപട്ടണത്തെ സമർ മുഖർജി നഗറിൽ പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി, ആർഎസ്പി സെക്രട്ടറി അബനിറോയ്, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, സിപിഐ എംഎൽ നേതാവ് കവിത കൃഷ്ണൻ, എസ്യുസിഐ നേതാവ് പ്രവാസ് ഘോഷ് എന്നിവർ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
 | 

സിപിഐ എം പാർട്ടി കോൺഗ്രസിന് തുടക്കം
വിശാഖപട്ടണം: സിപിഐ എമ്മിന്റെ ഇരുപത്തി ഒന്നാം പാർട്ടി കോൺഗ്രസിന് ഇന്ന് ആന്ധ്രയിലെ വിശാഖപട്ടണത്ത് കൊടി ഉയർന്നു. പോളിറ്റ് ബ്യൂറോ മുൻ അംഗം മുഹമ്മദ് അമീനാണ് പതാക ഉയർത്തിയത്. വിശാഖപട്ടണത്തെ സമർ മുഖർജി നഗറിൽ പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി, ആർഎസ്പി സെക്രട്ടറി അബനിറോയ്, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, സിപിഐ എംഎൽ നേതാവ് കവിത കൃഷ്ണൻ, എസ്‌യുസിഐ നേതാവ് പ്രവാസ് ഘോഷ് എന്നിവർ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

പ്രകാശ് കാരാട്ട് സ്ഥാനമൊഴിയുമ്പോൾ ആരായിരിക്കും പുതിയ പാർട്ടി സെക്രട്ടറി എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ സിപിഐ എം സ്വീകരിക്കുന്ന നയം അടക്കമുളള കാര്യങ്ങളും പാർട്ടി കോൺഗ്രസിൽ ചർച്ചയാകും.

സമ്മേളനത്തിനുമുന്നോടിയായി രാവിലെ എട്ടരയ്ക്ക് നഗരത്തിലെ ദാബാഗാർഡനിൽ ഡോ. ബി. ആർ. അംബേദ്കറുടെ പ്രതിമയിൽ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പിബി അംഗങ്ങളും പുഷ്പചക്രം അർപ്പിച്ചു. ഇന്ത്യയുടെ ഭരണഘടനാ ശിൽപ്പിയുടെ ജന്മവാർഷിക ദിനത്തിലാണ് ആദരവ്. ഇരുപത്തേഴ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധാനംചെയ്ത് 749 പേരാണ് പാർട്ടി കോൺഗ്രസിനെത്തുന്നത്. ഇതിനുപുറമെ 72 നിരീക്ഷകരും ഏഴ് പ്രത്യേക ക്ഷണിതാക്കളുമുണ്ടാകും.