ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നു; ബിസിസിഐയെ വിമര്‍ശിച്ച് കോഹ്ലി

ബിസിസിഐക്കെതിരെ വിമര്ശനവുമായി ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോഹ്ലി. ബോര്ഡിന്റെ ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് കോഹ്ലി പറഞ്ഞു. ദക്ഷിണാഫ്രിക്കന് പര്യടനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് കോഹ്ലി വിമര്ശനവുമായി രംഗത്തെത്തിയത്.
 | 

ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നു; ബിസിസിഐയെ വിമര്‍ശിച്ച് കോഹ്ലി

ന്യൂഡല്‍ഹി: ബിസിസിഐക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ബോര്‍ഡിന്റെ ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് കോഹ്ലി പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് കോഹ്ലി വിമര്‍ശനവുമായി രംഗത്തെത്തിയത്.

പരമ്പരക്ക് മുമ്പായി രണ്ട് ദിവസം മാത്രമാണ് തന്നിരിക്കുന്നത്. പരിശീലനത്തിന് ആവശ്യമായ സമയം ലഭിച്ചില്ലെന്ന് കോഹ്ലി കുറ്റപ്പെടുത്തി. മുന്നില്‍ വരുന്നതിനെ നേരിടുക എന്നത് മാത്രമാണ് ഇനി തങ്ങള്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം. ശ്രീലങ്കന്‍ പരമ്പരക്ക് തൊട്ടു പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമെന്നും കോഹ്ലി പറഞ്ഞു.

ഒരു മാസമെങ്കിലും ഇടവേള ലഭിച്ചിരുന്നെങ്കില്‍ പരിശീലനം നേടാന്‍ കഴിയുമായിരുന്നു. വിദേശത്ത് പര്യടനത്തിനു പോകുന്ന ടീമിനെ നാം എളുപ്പത്തില്‍ വിലയിരുത്തിക്കളയും. എന്നാല്‍ അവര്‍ക്ക് എത്ര ദിവസം പരിശീലനത്തിന് ലഭിച്ചു എന്ന കാര്യം ആരും പരിഗണിക്കാറില്ലെന്നു കോഹ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.