പ്രതിപക്ഷ പ്രതിഷേധത്തിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസായി

പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിവാദമായ കാര്ഷിക ബില്ലുകള് രാജ്യസഭ പാസാക്കി.
 | 
പ്രതിപക്ഷ പ്രതിഷേധത്തിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസായി

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിവാദമായ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ രണ്ട് ബില്ലുകളാണ് ഇന്ന് രാജ്യസഭയില്‍ പാസായത്. ഇതോടെ ഇവ നിയമമായി മാറും. നാടകീയ രംഗങ്ങള്‍ക്കിടെയാണ് ബില്ല് പാസാക്കിയത്. ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷം അറിയിച്ചത്.

പ്രതിപക്ഷം രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഓടിക്കയറുകയും പേപ്പറുകള്‍ വലിച്ചു കീറുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധം നയിച്ച തൃണമൂല്‍ എംപി ഡെറക് ഒബ്രിയന്‍ ഉപാധ്യക്ഷന്റെ മൈക്ക് തകര്‍ത്തു. മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.

ഇതിനിടെ മറ്റ് അംഗങ്ങളും ബില്ലിന്റെ പകര്‍പ്പുകള്‍ വലിച്ചു കീറി. ബില്ലിനെതിരെ എന്‍ഡിഎയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. അകാലിദള്‍ മന്ത്രി ബില്ലില്‍ പ്രതിഷേധിച്ച് രാജി വെച്ചിരുന്നു. ബിജു ജനതാദളും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.